x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്ഷ​ര​സ​മൃ​ദ്ധി പു​സ്ത​ക ശേ​ഖ​ര​ണ കാ​മ്പ​യി​ൻ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 27, 2026 03:25 AM IST | Updated: July 27, 2026 03:25 AM IST

കാ​മ്പ​യി​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നി​ല​മ്പൂ​ർ: കു​ട്ടി​ക​ളെ വാ​യ​ന​യി​ലേ​ക്ക് തി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ൽ​എ. ക​രു​ളാ​യി ഓ​ര്‍​ഫ​നേ​ജ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ല്‍ ലൈ​ബ്ര​റി ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ക്ഷ​ര​സ​മൃ​ദ്ധി പു​സ്ത​ക ശേ​ഖ​ര​ണ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ വി​ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ ക​ലാ- കാ​യി​ക പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

വാ​യ​ന​യി​ല്‍ നി​ന്ന് അ​ക​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കു​ട്ടി​ക​ളെ ആ ​മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചു​വി​ട​ണം. ഏ​ത് സാ​ഹി​ത്യ​വും ഓ​ണ്‍​ലൈ​നാ​യി വാ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന കാ​ല​മാ​ണി​ത്. സാ​ഹി​ത്യം സ​മൂ​ഹ​ത്തി​ല്‍ വ​ലി​യ മാ​റ്റ​മാ​ണ് വ​രു​ത്തി​യ​ത്. വ​രും ത​ല​മു​റ​യി​ലും അ​ത്ത​രം മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ വ​യ​ന​യെ ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്ന ത​ല​മു​റ വ​ള​ര്‍​ന്നു​വ​രേ​ണ്ട​തു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. പി​ടി​എ പ്ര​സി​ഡ​ന്റ് സ​ലിം മു​ണ്ടോ​ട​ന്‍ അ​ധ്യ​ക്ഷ​നാ​യി. ക​രു​ളാ​യി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ജ ക​ണ്ട​ങ്ങാ​പ്പു​റം, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി.​പി.​സി​ദ്ധീ​ഖ്, പ​ഞ്ചാ​യ​ത്തം​ഗം സാ​ജി​ത മ​ഴ​ക്കാ​റ​ത്ത്, ഡെ​പ്യൂ​ട്ടി എ​ച്ച്എം സി.​ജ​മാ​ല്‍, എം​ടി​എ പ്ര​സി​ഡ​ന്റ് കെ.​റ​മീ​സ, പി.​ഫ​സീ​ല, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ മു​ഹ​മ്മ​ദ് റ​സ​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

. കെ​എം​ഒ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. നാ​ട്ടു​കാ​ര്‍​ക്ക് കൂ​ടി ലൈ​ബ്ര​റി പു​സ്ത​ക​ങ്ങ​ളെ​ത്തി​ക്കു​ന്ന പ​ദ്ധ​തി പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​തി​നാ​ണ് ക്യാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി നി​ല​മ്പൂ​ര്‍ അ​ര്‍​ബ്ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ന​ല്‍​കു​ന്ന 10000 രൂ​പ​യു​ടെ ചെ​ക്ക് ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് സ്‌​കൂ​ളി​ന് കൈ​മാ​റി.

 

Tags : NattuVishasham DistrictNews

Recent News

Corehub Up