സ്റ്റാഫ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്കിയ യാത്രയയപ്പ്.
പാറശാല: പാറശാല സര്‍ക്കാര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍നിന്നു സ്ഥലംമാറി പോകുന്ന അസിസ്റ്റന്റ് സര്ജന് ഡോ. സഞ്ജുവിന് സ്റ്റാഫ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ. നിത എസ്. നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷക്കീല ബീവി അധ്യക്ഷത വഹിച്ചു. ആര്‍എംഒ ഡോ. ജെയിന്, ഡോ. ടീനു, ഡോ. ആശ, ഡോ. നീതു, നഴ്സിംഗ് സൂപ്രണ്ട് ശ്രീജകുമാരി, ജോയ് ബ്ലെസിംഗ്ലി, വിനോദ്കുമാര്‍, പിആർഒ വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews