സ്വാഗതസംഘം ഓഫീസ് അഡ്വ. എം. വിന്‍സന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
പാറശാല: വ്ലാത്താങ്കര സ്വര്‍ഗാരോപിതമാതാ ഫൊറോന പള്ളിയിലെ തിരുനാള്‍ മഹോത്സവത്തിന്റെ നടത്തിപ്പിക്കാനായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചതായി തീര്‍ഥാടന കേന്ദ്രം വികാരി ഫാ. സി. ജോയി അറിയിച്ചു. സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം അഡ്വ. എം. വിന്‍സന്റ് എം എല്‍എ നിർവഹിച്ചു
. തീര്‍ഥാടനകേന്ദ്രം വികാരി ഫാ. സി. ജോയി അധ്യക്ഷത വഹിച്ചു. സി. വിന്‍സന്റ് ചെങ്കല്‍, സി.വി. ലാല്‍, എസ്.എസ്. സാംരാജ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഓഗസ്റ്റ് ആറുമുതല്‍ 22 വരെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിവ് പ്രദേശം ഉത്സവമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Tags : NattuVishasham DistrictNews