സിലണ്ടർ പൊട്ടിത്തെറിച്ച് നാലു തൊഴിലാളികൾക്കു ദാരുണാന്ത്യം
സിൽച്ചാർ: ആസാമിലെ കാച്ചറിൽ ഉരുക്കുനിർമാണശാലയിൽ സിലണ്ടർ പൊട്ടിത്തെറിച്ച് നാലു തൊഴിലാളികൾക്കു ദാരുണാന്ത്യം. നിരവധി തൊഴിലാളികൾക്കു പരിക്കേറ്റു.
ഉദ്ഹാർബണ്ടിൽ രണ്ട് ഉരുക്കുഫാക്ടറികൾ പങ്കിടുന്ന വളപ്പിൽ ഇന്നലെ ഉച്ചകഴിഞ്ഞാണു സ്ഫോടനം. പരിക്കേറ്റവരെ സിൽച്ചാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം.വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Tags : Explosion Assam Factory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Kachar