അറസ്റ്റിലായ ഷാഹുൽ
പൂവാർ: അയൽവാസിയെ കൊ ല്ലുമെന്നു ഭീഷണിപ്പെടുത്തിയ പ്രതിയെ പിടിക്കാൻ പോയ എസ്ഐ ഉൾപ്പെടെ രണ്ട് പോലീസുകാർക്കു മർദനമേറ്റു. മറ്റു പോലീസ് സ്റ്റേഷനുകളിൽനിന്നും കൂടുതൽ പോലീസെത്തിയാണ് പ്രതിയെ പിടികൂടിയത്.
നെല്ലിമൂട് പുത്തളം സ്വദേശിയായ ഷാഹുൽ രാജി(26) നെയാണ് കാഞ്ഞിരകുളം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഷാഹുൽ രാജ് അയൽവാസിയുടെ വീട്ടിൽ കയറി അസഭ്യവർഷം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ് തിരുന്നു. തുടർന്ന് വീട്ടുകാർ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കാഞ്ഞിരംകുളം എസ് ഐ എസ്.എസ്. ഷിജു, സിവിൽ പോലീസുകാരായ അനുരാഗ്, വിജയ് വിനോദ് എന്നിവർ സംഭവസ്ഥലത്തെ ത്തി ഷാഹുരാജിനെ പിന്തിരിയിപ്പിച്ചെങ്കിലും പോലീസുകാർക്ക് നേരെ തിരിഞ്ഞു. എസ് ഐ യെ പിടിച്ചു തള്ളിയിട്ടു. ഇതു തടയാൻ ശ്രമിച്ച രണ്ടു പോലീസുക്കാരെയും പ്രതി ഇടിച്ചും ചവിട്ടിയും പരി ക്കേൽപ്പിച്ചു. പ്രതി ഷാഹുൽ രാജ് കാപ്പ ശിക്ഷ കഴിഞ്ഞ് ഇക്കഴിഞ്ഞ പത്തിനാണു പുറത്തിറങ്ങിയത്. കോടതിയി ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : NattuVishasham DistrictNews