x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​പ്പൂ​ര് സി​എ​സ്ഐ സ​ഭ സുവർണ ജൂ​ബി​ലി

വെബ് ഡെസ്ക്
Published: July 27, 2026 02:00 AM IST | Updated: July 27, 2026 02:00 AM IST

മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ.​ ഡോ.​ സി.​ആ​ർ. വി​ൻ​സന്‍റ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടു​മ​ങ്ങാ​ട്: ക​രു​പ്പൂ​ര് സി​എ​സ്ഐ സ​ഭ സുവർണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ​ഡോ. ​സി.​ആ​ർ. വി​ൻ​സന്‍റ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.​ ഇ​ട​വ​ക വി​കാ​രി റ​വ.​ ഡ​ബ്ലി​യു.​എ​സ്. വി​ജു മു​ഖ്യ കാ​ർ​മിക​ത്വം വ​ഹി​ച്ചു.​

ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​റി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഷാ​ഹി​ൻ ക്ലാ​സ് ന​യി​ച്ചു.​ ബൈ​ബി​ൾ പാ​രാ​യ​ണ​വും ന​ട​ന്നു.​ ഇ​ന്നു മു​ത​ൽ 29 വരെ ന​വീ​ക​ര​ണ ധ്യാ​ന​യോ​ഗ​ങ്ങ​ളും 30 മു​ത​ൽ ഓഗസ്റ്റ് ഒ ന്നുവരെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉണ്ടായിരുന്നു.

ഓഗസ്റ്റ് രണ്ടിനു രാ​വി​ലെ 10ന് ​സ്തോ​ത്രാ​രാ​ധ​നയ്ക്കു ബി​ഷ​പ്പ് റ​വ. ​ഡോ.​പ്രി​ൻ​സ്റ്റ​ൻ ബെ​ൻ മു​ഖ്യകാ​ർമിക​നാ​കും. സ്നാ​നം, സ്ഥി​രീ​ക​ര​ണം, മി​സ്പ- 2026, സു​വ​നീ​ർ പ്ര​കാ​ശ​നം എ​ന്നി​വ​യ്ക്ക് റ​വ.​ റി​ജു താ​പ​സ്, റ​വ.​ ഡ​ബ്ലി​യു.​എ​സ്. വി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.​ ഏ​രി​യ ചെ​യ​ർ​മാ​ൻ റ​വ.​ഡോ.​ ടി.​ ഡ​ബ്ലി​യു.​ സു​ഗ​ത​കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ക്കും.​ വൈ​കുന്നേരം നാ ലിനു ഡോ.​ ടി.​ടി. പ്ര​വീ​ൺ എം​എ​ൽ​എ ജൂ​ബി​ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ജി.​ആ​ർ.​ അ​നി​ൽ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ർ.​ ജ​യ​ദേ​വ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​ ഹ​രി​കേ​ശ​ൻ നാ​യ​ർ, ബി.​ ശൈ​ല​ജ, ഡോ.​ ഗി​ൽ​ബ​ർ​ട്ട് ജോ​സ്, ഡോ.​ എ.​പി.​കി​സ്റ്റ​ൽ ജ​യ​രാ​ജ്, ഡോ. ​ജെ.​ ജ​യ​രാ​ജ്, ഡോ.​ എ​സ്.​ആ​ർ.​ സി​ബി​ൻ ക​ല്ലു​വി​ള​യി​ൽ, സി.​ റ​സ്സ​ല​യ​ൻ, വി.​കെ.​ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Tags : NattuVishasham DistrictNews

Recent News

Corehub Up