പ്രതീകാത്മക ചിത്രം
കടയ്ക്കല്‍: ഇടത്തറ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് കടിയേറ്റു. ചരിവിള വീട്ടില്‍ സജീന (40), ശ്രീജ ഭവനില്‍ അവന്തിക (6) എന്നിവര്‍ക്കാണ് കടിയേറ്റത്. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അവന്തികയ്ക്ക് തോള് ഭാഗത്താണ് കടിയേറ്റത്. ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ മുതല്‍ നായ ഇടത്തറ കാര്യം ഭാഗത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കടയ്ക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇനിയും നടപടിയായിട്ടില്ല.
Tags : NattuVishasham DistrictNews