ജോര്‍ജ് വര്‍ഗീസ് പതാക ഉയര്‍ത്തുന്നു.
മൂവാറ്റുപുഴ: എക്സ് സര്‍വീസ്മെന്‍ ട്രസ്റ്റ് യുദ്ധസ്മാരകത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു. മൂവാറ്റുപുഴ ഇസിഎച്ച്എസ് ബെനിഫിഷ്യറി ട്രസ്റ്റും, കാലടി ശാരദ സൈനിക സ്കൂളം സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി സി.പി. വിന്‍സെന്റ് പുഷ്പചക്രം സമര്‍പ്പിച്ചു. റിട്ട. വിംഗ് കമാന്‍ഡര്‍ ടോമി വര്‍ഗീസ് വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് നയിച്ചു. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
കോതമംഗലം: നാഷണൽ എക്സ് സർവീസ്മെൻ കോ ഓർഡിനേഷൻ കമ്മിറ്റി കാർഗിൽ വിജയ ദിനം ആഘോഷിച്ചു. കോതമംഗലം യൂണിറ്റ് പ്രസിഡന്റ് പി. എം നസീർ ദേശീയ പതാക ഉയർത്തി. യോഗത്തിൽ ജവാൻ എക്സ് സർവീസ്മെൻ സഹകരണ സംഘം പ്രസിഡന്റ് സരിതാസ് നാരായണൻ നായർ കാർഗിൽ വിജയ ദിന സന്ദേശം നൽകി. മധുര പലഹാര വിതരണവും നടത്തി.
Tags : Nattuvishesham DistrictNews DeepikaNews celebrated.