x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ്ലാ​വ് ബൈ​ക്കി​ലി​ടി​ച്ച് റോ​ഡി​ല്‍ വീ​ണ് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്


Published: May 12, 2026 06:56 AM IST | Updated: May 12, 2026 06:56 AM IST

കോ​ത​മം​ഗ​ലം : മ്ലാ​വ് കു​റു​കെ ചാ​ടി ബൈ​ക്കി​ലി​ടി​ച്ച് റോ​ഡി​ല്‍ വീ​ണ യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. ആ​വോ​ലി​ച്ചാ​ല്‍ മു​ണ്ടോ​ത്തു​ക​ര ഷാ​ജ​ന് (51) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഊ​ന്നു​ക​ല്‍ ത​ടി​ക്കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം.

റോ​ഡി​ല്‍​വീ​ണ ഷാ​ജ​നെ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രാ​ണ് കോ​ത​മം​ഗ​ല​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. വാ​രി​യെ​ല്ലു​ക​ള്‍​ക്ക് പൊ​ട്ട​ല്‍ ഉ​ള്‍​പ്പെ​ടെ ശ​രീ​ര​മാ​സ​ക​ലം ഷാ​ജ​ന് പ​രി​ക്കു​ണ്ട്. കെ​ട്ടി​ട​നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഷാ​ജ​ന്‍ പ​ണി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഷാ​ജ​ന്‍റെ ചി​കി​ത്സാ ചെ​ല​വ് വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ക്കും. വ​നം​വ​കു​പ്പി​ന്‍റെ പ്ലാ​ന്‍റേ​ഷ​ന് ഉ​ള്ളി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്.

മ്ലാ​വ്,കേ​ഴ,കാ​ട്ടു​പ​ന്നി തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ള്‍ പ​ല​പ്പോ​ഴും റോ​ഡി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ക്ഷ​ണി​യാ​കു​ന്നു​ണ്ട്.

Tags : nattu vishesham passenger seriously injured

Recent News

Corehub Up