x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​പു​രം ക്ഷേ​ത്ര​ത്തി​ന് യെ​ന്തി​ര​ൻ ആന

വെബ് ഡെസ്ക്
Published: August 26, 2026 02:40 AM IST | Updated: August 26, 2026 02:40 AM IST

ബോ​ളി​വു​ഡ് താ​രം റി​ച്ച ഛദ്ദ​യും ത​ന്ത്രി ഇ​രി​വ​ല്‍ കൃ​ഷ്ണ​ദാ​സ് വാ​ഴു​ന്ന​വ​രും ചേ​ര്‍​ന്ന് യ​ന്ത്ര ആ​ന​യെ ഗു​രു​പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​നു സ​മ​ര്‍​പ്പി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്:​വാ​ദ്യ​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളെ സാ​ക്ഷ്യം നി​ര്‍​ത്തി ഗു​രു​പു​രം അ​ര്‍​ജു​ന​ന്‍ എ​ന്ന യ​ന്ത്ര ആ​ന​യെ ഗു​രു​പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് സ​മ​ര്‍​പ്പി​ച്ചു. പീ​പ്പി​ള്‍ ഫോ​ര്‍ ദ് ​എ​ത്തി​ക്ക​ല്‍ ട്രീ​റ്റ്മെ​ന്‍റ് ഓ​ഫ് അ​നി​മ​ല്‍​സ് (പെ​റ്റ) എ​ന്ന മൃ​ഗ​സം​ര​ക്ഷ​ണ സം​ഘ​ട​ന​യും ബോ​ളി​വു​ഡ് താ​രം റി​ച്ച ഛദ്ദ​യും ചേ​ര്‍​ന്നാ​ണ് അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച യ​ന്ത്ര​ആ​ന​യെ സം​ഭാ​വ​ന ചെ​യ്ത​ത്.

ക്ഷേ​ത്ര ച​ട​ങ്ങു​ക​ളി​ലും എ​ഴു​ന്ന​ള്ള​ത്തി​ലും യ​ഥാ​ര്‍​ഥ ആ​ന​യ്ക്ക് പ​ക​ര​മാ​യി യ​ന്ത്ര ആ​ന​യെ ഉ​പ​യോ​ഗി​ക്കാ​നാ​കും. ച​ട​ങ്ങി​ല്‍ ക്ഷേ​ത്ര പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി​രാ​മ​ന്‍ അ​യ്യ​ങ്കാ​വ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി മാ​ധ​വ​ന്‍ നാ​യ​ര്‍, ബാ​ല​ന്‍ പ​ര​പ്പ, മേ​ല്‍​ശാ​ന്തി ര​ഘു​റാം​ഭ​ട്ട്, പെ​റ്റ ഇ​ന്ത്യ ഭാ​ര​വാ​ഹി​ക​ളാ​യ സ​ച്ചി​ന്‍ ബ​ങ്ക​ര, സൗ​പ​ര്‍​ണ, വി​നോ​ദ്അ​റും​കൊ​ട​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ.​റാം , ര​ഷ​റ​ര്‍ രാ​ജീ​വ​ന്‍ ഗു​രു​പു​രം, ഗോ​പാ​ല​ന്‍ ക​ണ്ണോ​ത്ത്, കെ ​ടി കൃ​ഷ്ണ​ന്‍, കു​ഞ്ഞ​മ്പു നാ​യ​ര്‍, പി.​വി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ കോ​ട്ട​പ്പാ​റ, ഭാ​സ്‌​ക​ര​ന്‍ അ​ട്ടേ​ങ്ങാ​നം, ഗി​രി​ജ വാ​സു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up