ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്.
aപാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
സിപിഎം ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ഷൊർണൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. ശ്രീജിത്ത് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി.പി. ഷെഫീഖ്, ജില്ലാ ജോയിന്റ് സെക്രട്ടറി എ.എൻ. നീരജ്, വൈസ് പ്രസിഡന്റ് എ. മുനീർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി. രാകേഷ്, എം.എൻ. സുധീപ്, പി.എസ.് അബ്ദുൾ മുത്തലിഫ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാദുലി എന്നിവർ പ്രസംഗിച്ചു. നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.
Tags : NattuVishesham DistrictNews