ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എക്സലൻസ് അവാർഡ് ടി.എം. ശശി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ആലത്തൂർ: ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എക്സലൻസ് അവാർഡ് ടി.എം. ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. പ്രഭാകരൻ അധ്യക്ഷനായി. പി.പി. സുമോദ് എംഎൽഎ മുഖ്യാതിഥിയായി.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണൻ, ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഹരിത സുഭാഷ്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ അനിൽകുമാർ, ബാങ്ക് സെക്രട്ടറി എൻ. ജ്യോതി, വൈസ് പ്രസിഡന്റ് സി.കെ. നാരായണൻ, അസിസ്റ്റന്റ് സെക്രട്ടറി കെ. ഇന്ദുലേഖ, മികച്ച കർഷകനായി തെരഞ്ഞെടുത്ത ഷരീഫ് പുന്നപ്പാടം, മികച്ച സംരംഭകനായി തെരഞ്ഞെടുത്ത രതീഷ് ചെറുകുന്നം എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews