വർണശ്രീ നാട്ടുവഴി പൂക്കട്ടെ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ചിറക്കൽപ്പടി- കാഞ്ഞിരപ്പുഴ റോഡരികിൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്ന പരിപാടി കാഞ്ഞിര
കാഞ്ഞിരപ്പുഴ: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചിറക്കൽപ്പടി- കാഞ്ഞിരപ്പുഴ റോഡിന്റെ രണ്ടുവശങ്ങളിലും പൂച്ചെടികൾ വച്ചുപിടിപ്പിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച വർണശ്രീ പദ്ധതിയുടെ രണ്ടാംഘട്ടം നടത്തി. പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിലാണ് ചിറക്കൽപ്പടിമുതൽ അന്പാഴക്കോട് കനാൽ വരെയുള്ള ഭാഗത്ത് ചെടികൾ വച്ചുപിടിപ്പിച്ചത്. എസ്പിസി, എൻഎസ്എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി റോഡരികിലെ കാട് വെട്ടിത്തെളിച്ച് മാലിന്യങ്ങൾമാറ്റി ഹരിതാഭമാക്കിയത്.
പൊറ്റശേരി സ്കൂളിന്റെ 125-ാം വാർഷികത്തിന്റെ പരിപാടികളിലൊന്നാണ് ഈ പദ്ധതിയിലെ പങ്കാളിത്തം.
ഹരിതകർമസേന അംഗങ്ങളും പ്രവർത്തനത്തിൽ പങ്കാളികളായി. വിവിധ ഘട്ടങ്ങളായി കാഞ്ഞിരപ്പുഴഡാം വരെയുള്ള ഭാഗം മനോഹരമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതി, സഹകരണ ബാങ്കുകൾ, ക്ലബ്ബുകൾ, മറ്റു പൊതുസ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ ബഹുജന പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കൽ, ജില്ലാ പഞ്ചായത്ത് മെംബർ ബീന ജോയ്, വാർഡ് മെംബർമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോർജ് നന്പുശേരിൽ, സെക്രട്ടറി ടി. ബിജുമോൻ, പൊറ്റശേരി സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് സി.ടി. അലി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി. മണികണ്ഠൻ, നിസാർ മുഹമ്മദ് തുടങ്ങിയവരെല്ലാം ചെടികൾനട്ട് പദ്ധതിയിൽ പങ്കാളികളായി.
പ്രിൻസിപ്പൽ പി. സന്തോഷ്കുമാർ, ഹെഡ്മിസ്ട്രസ് ടി. സബിത, പിടിഎ പ്രസിഡന്റ് പി. ജയരാജൻ, സ്റ്റാഫ് സെക്രട്ടറിമാരായ മൈക്കിൾ ജോസഫ്, പി.എ. അജയ്, ഗൈഡ് ക്യാപ്റ്റൻ ദിവ്യ അച്യുതൻ, സ്കൗട്ട് മാസ്റ്റർ എച്ച്. അനീസ്, സിപിഒമാരായ ജി.കെ. ജിഷ്ണുവർധൻ, മഞ്ജു പി. ജോയ്, ലീഡർമാരായ,എം. അഭിഷേക്, കെ. അദിത്ത് കൃഷ്ണ, ഗ്ലാഡിസ് സിജിൻ, എസ്. സൂരജ്, എസ്. ശരണ്‍, അദ്വൈത്, നേഹൽ കൃഷ്ണ, ഗാഥകൃഷ്ണ എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews