x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​രാ​യ ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ച്ച് എ​സ്ബിഐ

വെബ് ഡെസ്ക്
Published: August 26, 2026 05:26 AM IST | Updated: August 26, 2026 05:26 AM IST

ക​ർ​ഷ​കസം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ഡി. പ്ര​സേ​ന​ൻ, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം സി. ​സു​രേ​ഷ്ബാ​ബു​ എന്നിവർ ബാ​ങ്കി​ലെ​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്നു.

ആ​ല​ത്തൂ​ർ: സം​ഭ​ര​ണ​വി​ല ന​ൽ​കാ​തെ വ​യോ​ധി​ക​രാ​യ ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ച്ച് എ​സ്ബി​ഐ. 70 ക​ഴി​ഞ്ഞ ക​ർ​ഷ​ക​രെ​യാ​ണ് എ​സ്ബി​ഐ യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ​ത്. സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം വാ​ങ്ങാ​നാ​യി എ​സ്ബി​ഐ​യി​ലെ​ത്തി​യ 70 വ​യ​സ് ക​ഴി​ഞ്ഞ ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലു​ള്ള 70 വ​യ​സ് പൂ​ർ​ത്തി​യാ​കാ​ത്ത ബാ​ങ്ക് അ​ക്കൗ​ണ്ട് സ്വ​ന്ത​മാ​യി ഉ​ള്ള ക​ർ​ഷ​ക​ർ ജാ​മ്യം നി​ന്നാ​ൽ മാ​ത്ര​മേ പ​ണം ന​ൽ​കു​ക​യു​ള്ളൂ എ​ന്നാ​ണ് എ​സ്ബി​ഐ യു​ടെ വാ​ദം.
മാ​ത്ര​മ​ല്ല ആ​ശ്രി​ത​രു​ടെ പേ​രി​ൽ പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും ഈ ​അ​പേ​ക്ഷ മും​ബൈ​യി​ലു​ള്ള ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ സ​മ​ർ​പ്പി​ച്ച് അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ തു​ക അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

ഇ​രു​വ​രു​ടേ​യും സി​ബി​ൽ സ്കോ​റി​ലും ഈ ​വാ​യ്പ രേ​ഖ​പ്പെ​ടു​ത്തി വ​യ്ക്കു​ക​യും ചെ​യ്യും. ഈ ​ന​ട​പ​ടി പൂ​ർ​ത്തി​യാ​വാ​ൻ ഒ​രു മാ​സ​മെ​ങ്കി​ലും സ​മ​യ​മെ​ടു​ക്കു​ക​യും ചെ​യ്യും. എ​സ്ബി​ഐ ശാ​ഖ​യി​ലെ​ത്തി​യ​വ​ർ പ​ണം ല​ഭി​ക്കാ​തെ തി​രി​കെ പോ​യ​തി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ഡി. പ്ര​സേ​ന​ൻ, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം സി. ​സു​രേ​ഷ്ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്കി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് മാ​നേ​ജ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ക​ൺ​സോ​ർ​ഷ്യം ഉ​ട​മ്പ​ടി​യി​ൽ പ​റ​യാ​ത്ത കാ​ര്യം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മ​റ്റൊ​രു ബാ​ങ്കി​ലു​മി​ല്ലാ​ത്ത പ്ര​യാ​സം എ​സ്ബി​ഐ സൃ​ഷ്ടി​ക്ക​രു​തെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ങ്കി​ൽ എ​ത്തി​യ​വ​ർ​ക്ക് പ​ര​സ്പ​ര​ജാ​മ്യം പ്ര​കാ​രം പ​ണം ന​ൽ​കി.

ഓ​ണ​ത്തി​നു മു​ൻ​പ് ക​ർ​ഷ​ക​ർ​ക്ക് സം​ഭ​ര​ണ വി​ല ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ സ​പ്ലൈ​കോ എ​സ്ബി​ഐ യു​മാ​യി ചേ​ർ​ന്ന് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ തു​ട​ർപ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ഡി. പ്ര​സേ​ന​ൻ പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up