x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഇ​പി സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: August 26, 2026 05:20 AM IST | Updated: August 26, 2026 05:20 AM IST

സു​ൽ​ത്താ​ൻ​പേ​ട്ട സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തീ​ഡ്ര​ലി​ൽ ദൈ​വ​ദാ​സ​ൻ മോ​ണ്‍. ജോ​സ​ഫ് ലൂ​യി​സ് റാ​വ​ലി​ന്‍റെ സ്മാ​ര​ക​ശി​ല പാ​രീ​സ് ഫോ​റി​ൻ മി​ഷ​ൻ സൊ​സൈ​റ്റി​യു​ടെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ.

പാ​ല​ക്കാ​ട്: പാ​രീ​സ് ഫോ​റി​ൻ മി​ഷ​ൻ സൊ​സൈ​റ്റി​യു​ടെ (എം​ഇ​പി) സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​വി​ൻ​സെ​ന്‍റ് സെ​നെ​ച്ച​ൽ സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത​യി​ൽ അ​ജ​പാ​ല​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ത്യ​യി​ലെ എം​ഇ​പി മി​ഷ​ന്‍റെ 250-ാം വാ​ർ​ഷി​ക​ത്തി​ന്‍റേ​യും പാ​ല​ക്കാ​ട്ടെ മി​ഷ​ണ​റി പൈ​തൃ​ക​ത്തി​ന്‍റേ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ക​ഞ്ചി​ക്കോ​ട് ന​വ​ജ്യോ​തി ഭ​വ​ൻ, സ​ഹോ​ദ​ര​ഭ​വ​ൻ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പാ​ല​ക്കാ​ട്ടെ അ​തി​പു​രാ​ത​ന കോ​വി​ൽ​പാ​ള​യം ദേ​വാ​ല​യം, ബി​ഷ​പ് ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. സു​ൽ​ത്താ​ൻ​പേ​ട്ട സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തീ​ഡ്ര​ലി​ൽ ദൈ​വ​ദാ​സ​ൻ മോ​ണ്‍. ജോ​സ​ഫ് ലൂ​യി​സ് റാ​വ​ലി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള റി​ലീ​ജി​യ​സ് സ്റ്റാ​ൾ വെ​ഞ്ച​രി​ക്കു​ക​യും സ്മാ​ര​ക​ശി​ല അനാഛാദ നം ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് രൂ​പ​ത​യി​ലെ വൈ​ദി​ക​രും സ​ന്യാ​സി​നി​ക​ളും വി​ശ്വാ​സി​ക​ളു​മൊ​ന്നി​ച്ചു കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം അ​നു​മോ​ദ​ന സ​മ്മേ​ള​നം ന​ട​ന്നു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മ​രി​യ ജോ​സ​ഫ് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. സു​ൽ​ത്താ​ൻ​പേ​ട്ട ബി​ഷ​പ് ഡോ. ​അ​ന്തോ​ണി​സാ​മി പീ​റ്റ​ർ അ​ബീ​ർ പാ​ല​ക്കാ​ട്ടെ എം​ഇ​പി മി​ഷ​ന്‍റെ ച​രി​ത്ര​വും സം​ഭാ​വ​ന​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും എം​ഇ​പി സു​പ്പീ​രി​യ​ർ ജ​ന​റ​ലി​നെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ഫാ. ​വി​ൻ​സെ​ന്‍റ് സെ​നെ​ച്ച​ൽ ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​യു​ക​യും എം​ഇ​പി​യും സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത​യും ത​മ്മി​ലു​ള്ള മി​ഷ​ണ​റി ബ​ന്ധ​ത്തെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ക​യും ചെ​യ്തു. ഫാ. ​വി​ജ​യ് റി​ച്ചാ​ർ​ഡ് ന​ന്ദി പ​റ​ഞ്ഞു. എ​ഫ്എ​സ്പി​എം സ​ന്യാ​സി​നി സ​ഭ​യു​ടെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ ഫാ​ബി​യ ലി​ന​റ്റ്, സി​സ്റ്റ​ർ ഒ​ക്ടോ​വി​യ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up