കടുക്കാംകുന്നം മുക്കൈപുഴയിലേക്ക് സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞ ഉപയോഗശൂന്യമായ കിടക്കകൾ.
മലമ്പുഴ: കടുക്കാംകുന്നം മുക്കൈപുഴയിലേക്ക് സാമൂഹ്യ വിരുദ്ധർ ഉപയോഗശൂന്യമായ കിടക്കകൾ കൊണ്ടുവന്നിട്ടു. ശനിയാഴ്ച രാത്രിയാണ് കൊണ്ടുവന്നിട്ടിട്ടുള്ളതെന്ന് കരുതുന്നു.
കഴിഞ്ഞമാസം പാലക്കാട് നഗരത്തിൽ നിന്നും കാറിലെത്തിയ ദമ്പതികൾ രാത്രി 8.30 ഓടുകൂടി നിലംപതി പാലത്തിലെ മുക്കെപുഴയിലേക്ക് ഉപയോഗശൂന്യമായ കിടക്ക കൊണ്ടുവന്നിടുന്നത് ശ്രദ്ധയിൽപെട്ട ഒരു അധ്യാപിക ഇവരെ തടഞ്ഞുനിർത്തി പോലീസ്, പഞ്ചായത്ത് അധികൃതരേയും നാട്ടുകാരേയും അറിയിച്ചിരുന്നു.
കിടക്ക പുഴയിലേക്ക് വലിച്ചെറിയാൻ ശ്രമിച്ചവരിൽ നിന്നും ഇരുപതിനായിരം രൂപ പിഴയിടാക്കുകയും ചെയ്തിരുന്നു. ഈ പ്രദേശത്ത് സിസി ടിവി കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags : NattuVishesham DistrictNews