പാർസൽ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് ഉണ്ടായ അപകടം.
കോങ്ങാട്: മണ്ണാർക്കാട്- കോങ്ങാട് റോഡിൽ പള്ളിക്കുറുപ്പ് കുന്നംകോട് ഭാഗത്ത് പാർസൽ ലോറി നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് അപകടം. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്.
റോഡിൽ നിന്ന് നിയന്ത്രണം വിട്ട മിനിലോറി ഏകദേശം 10 അടി താഴ്ചയുള്ള പാടത്തേക്കാണ് മറിഞ്ഞത്. അപകടത്തിൽ ലോറിയുടെ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പ്രദേശത്ത് അല്പസമയം ഗതാഗത തടസവും ഉണ്ടായി.
Tags : NattuVishesham DistrictNews