x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാറ്റും കോളും വകവയ്ക്കാതെ അരിച്ചുപെറുക്കി തെരച്ചിൽ


Published: August 9, 2026 06:30 AM IST | Updated: August 9, 2026 06:30 AM IST

വി​ഴി​ഞ്ഞം : മീ​ൻ​പി​ടി​ത്ത​ത്തി​നി​ട​യി​ൽ കടലിൽ കാ​ണാ​താ​യവർക്കായി പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും അ​വ​ഗ​ണി​ച്ചുള്ള തെര​ച്ചി​ൽ ഇന്നലെയും ഫലം കണ്ടില്ല. കാ​റ്റും മ​ഴ​യും ക​ട​ൽ​ക്ഷോ​ഭ​വും പ്ര​തി​ബ​ന്ധ​മാ​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​ക്കും ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്കാ​ൻ രാ​വി​ലെ ഏ​ഴ് മുതൽ മ​റൈ​ൻ ആം​ബു​ല​ൻ​സും ധീ​ര എ​ന്ന വ​ള്ള​വും തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ അ​ന​ഖ് എ​ന്ന ക​പ്പ​ലും തെര​ച്ചി​ലി​നാ​യി​റ​ങ്ങി​യി​രു​ന്നു.

വൈ​കു​ന്നേ​രം വ​രെ ഉ​ൾ​ക്ക​ട​ൽ മു​ഴു​വ​നും അ​രി​ച്ച് പെ​റു​ക്കി. കൂ​ടാ​തെ തി​ര​ച്ചി​ലി​ന് ഊ​ർ​ജ്ജം പ​ക​രാ​ൻ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ നി​രീ​ക്ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും മ​ഴ​യും പു​ക​മ​ഞ്ഞും ത​ട​സ​മാ​യി.

കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും എ​ല്ലാ തീ​ര​ദേ​ശ​ പൊലീ​സി​ന്‍റെയും സ​ഹാ​യം തേ​ടി​യ അ​ധി​കൃ​ത​ർ കാണാതായവരെക്കുറിച്ചുള്ള വി​വ​ര​ങ്ങ​ളും കൈ​മാ​റി. കൂ​ടാ​തെ ഇ​ന്ന​ലെ​യും ക​ട​ലോ​ര ജാ​ഗ്ര താ ​സ​മി​തി മീ​റ്റിം​ഗ് വി​ളി​ച്ചു ചേ​ർ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​വും തേ​ടി.

കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൻ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നി​ർ​ത്തി​വ​ച്ച തെര​ച്ചി​ൽ ഇ​ന്ന് രാ​വി​ലെ മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. തെര​ച്ചി​ൽ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് കാ​ണി​ച്ച് കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളും വീ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ഭ​ര​ണ സം​വി​ധാ​നം ഉ​ണ​ർ​ന്ന​ത്.

ജ​ന​ത്തി​ന്‍റെ രോ​ഷം ത​ണു​പ്പി​ക്കാ​ൻ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണും മ​റ്റ് ഉ​ന്ന​ത​രും വെ​ള്ളി​യാ​ഴ്ച കാ​ണാ​താ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി ഉ​റ​പ്പു​ക​ളും ന​ൽ​കി. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡോ​ണി​യ​ർ വി​മാ​ന​വും ഹെ​ലി​കോ​പ്റ്റ​റും ഡ്രോ​ണു​മെ​ല്ലാം തെ​ര​ച്ചി​ലി​നാ​യി രം​ഗ​ത്തി​റ​ക്കി​യ​ത്.

ഇ​ന്ന​ലെ ന​ട​ത്തി​യ​അ​വ​സാ​നവ​ട്ട കാ​ടി​ള​ക്കി​യു​ള്ള അ​ന്വേ​ഷ​ണ​വും എ​ങ്ങു​മെ​ത്തി​യി​ല്ല. ഇ​തി​നി​ട​യി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും രം​ഗ​ത്തി​റ​ങ്ങി​യ​ത് പൊലീ​സി​ന് കൂ​ടു​ത​ൽ ത​ല​വേ​ദ​ന​യാ​യി.

K-Rail Survey K-Rail Survey

Tags : nattu vishesham braving the wind rough weather

Recent News

Corehub Up