x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗ​തു​കമായി വീ​ട്ടു​മു​റ്റ​ത്ത് വി​രി​ഞ്ഞ സ​ഹ​സ്ര​ദ​ള പ​ത്മം

വെബ് ഡെസ്ക്
Published: August 19, 2026 10:46 PM IST | Updated: August 19, 2026 10:46 PM IST

ജ്യോ​തി​ശ​ങ്ക​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് വി​രി​ഞ്ഞ ആ​യി​രം ഇ​ത​ളു​ക​ള്‍ ഉ​ള്ള താ​മ​ര​പ്പൂ​വ്.

ശാ​സ്താം​കോ​ട്ട: വീ​ട്ടു​മു​റ്റ​ത്തെ പൂന്തോ​ട്ട​ത്തി​ല്‍ ആ​യി​രം ഇ​ത​ളു​ക​ള്‍ ഉ​ള്ള താ​മ​ര​പ്പൂ​വ് വി​രി​ഞ്ഞ​ത് കൗ​തു​ക​മാ​യി. മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പ കു​മ്പ​ള​ത്ത് ജ്യോ​തി​ശ​ങ്ക​റി​ന്‍റെ വീ​ട്ടി​ലാ​ണ് ആ​യി​രം ഇ​ത​ളു​ക​ള്‍ ഉ​ള്ള താ​മ​ര​പ്പൂ​വ് വി​രി​ഞ്ഞ​ത്. വീ​ട്ടി​ലെ പൂ​ന്തോ​ട്ട​ത്തി​ല്‍ വ​ലി​യ പ്ലാ​സ്റ്റി​ക് പാ​ത്ര​ത്തി​ലാ​ണ് താ​മ​ര വി​രി​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്. മ​നോ​ഹ​ര​മാ​യ ഇ​ളം പി​ങ്ക് നി​റ​ത്തി​ലാ​ണ് പൂ​ക്ക​ള്‍. നാ​ലു​മാ​സം മു​മ്പ് കൊ​ല്ല​ത്തെ ഒ​രു സു​ഹൃ​ത്തി​ല്‍ നി​ന്ന് ല​ഭി​ച്ച താ​മ​ര​യു​ടെ കി​ഴ​ങ്ങ് ന​ട്ടു​വ​ള​ര്‍​ത്തി​യെ​ടു​ത്തു. അ​തി​ലാ​ണ് താ​മ​ര വി​രി​ഞ്ഞ​ത്. കൗ​തു​ക കാ​ഴ്ച കാ​ണാ​നും സ​ഹ​സ്ര ദ​ള​പ​ത്മ​ത്തി​ന്‍റെ ചി​ത്രം പ​ക​ര്‍​ത്താ​നും സെ​ല്‍​ഫി​യെ​ടു​ക്കാ​നു​മാ​യി നി​ര​വ​ധി​പേ​ര്‍ എ​ത്തു​ക​യാ​ണ്.

നാ​ട്ടി​ലെ കാ​ലാ​വ​സ്ഥ​യി​ല്‍ അ​പൂ​ര്‍​വ​മാ​യി മാ​ത്ര​മേ വി​രി​യാ​റു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൂ​ക്ക​ളെ​യും കൃ​ഷി​യെ​യും സ്‌​നേ​ഹി​ക്കു​ന്ന ജ്യോ​തി​ശ​ങ്ക​ര്‍ പ്ര​വാ​സ ജീ​വി​ത​ത്തി​ന് ശേ​ഷ​മാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ചെ​ടി ന​ട്ടു​വ​ള​ര്‍​ത്താ​ന്‍ ആ​രം​ഭി​ച്ച​ത്. വി​വി​ധ ഇ​നം താ​മ​ര​ക​ള്‍, അ​ല​ങ്കാ​ര ചെ​ടി​ക​ള്‍ എ​ന്നി​വ വീ​ട്ടി​ലു​ണ്ട്. കൂ​ടാ​തെ അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​ര​വും വീ​ട്ടു​മു​റ്റ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. മൈ​നാ​ഗ​പ്പ​ള്ളി​യി​ല്‍ റെ​യി​ന്‍ ഗാ​ര്‍​ഡ​ന്‍ അ​ക്വാ​ട്ടി​ക്‌​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്നു​ണ്ട്. പ​ന്ത​ളം എ​ന്‍​എ​സ്എ​സ് കോ​ള​ജി​ലെ ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ല്‍ അ​സി. പ്ര​ഫ​സ​റാ​യ ഭാ​ര്യ ര​ശ്മി​യും മ​ക്ക​ളാ​യ ജി​യ ശ​ങ്ക​റും മി​ല​നും എ​ല്ലാ പി​ന്തു​ണ​യു​മാ​യി ജ്യോ​തി ശ​ങ്ക​റി​നൊ​പ്പ​മു​ണ്ട്.

Tags : lotus blooms NattuVishasham DistrictNews

Recent News

Corehub Up