x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രി​ദി​ന ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 6, 2026 01:15 AM IST | Updated: September 6, 2026 01:15 AM IST

മ​ല​യാ​ളം വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ശി​ല്‍​പ​ശാ​ല​യി​ല്‍​നി​ന്ന്.

മാ​ന​ന്ത​വാ​ടി: തൃ​ശി​ലേ​രി ഗ​വ. മോ​ഡ​ല്‍ ഡി​ഗ്രി കോ​ള​ജ് മ​ല​യാ​ളം വി​ഭാ​ഗം നാ​ലു​വ​ര്‍​ഷ ബി​എ മ​ല​യാ​ളം ഓ​ണേ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് "ഭാ​ഷ, സാ​ഹി​ത്യ, സം​സ്‌​കാ​ര പ​ഠ​നം: സ​മീ​പ​ന​വും രീ​തി​ശാ​സ്ത്ര​വും'​എ​ന്ന വി​ഷ​യ​ത്തി​ല്‍ ത്രി​ദി​ന ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ഭാ​ഷ, സാ​ഹി​ത്യം, സം​സ്‌​കാ​രം എ​ന്നി​വ​യെ സ​മീ​പി​ക്കു​ന്ന പു​തി​യ രീ​തി​ക​ള്‍, സാ​ഹി​ത്യ​പ​ഠ​ന​ത്തി​ന്‍റെ കാ​ലി​ക​പ്ര​സ​ക്തി, ക​ഥ​യു​ടെ​യു​ടെ​യും ക​വി​ത​യു​ടെ​യും സൈ​ദ്ധാ​ന്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ത​ല​ങ്ങ​ള്‍, വൈ​ജ്ഞാ​നി​ക​വും വി​മ​ര്‍​ശ​നാ​ത്മ​ക​വു​മാ​യ പ​ഠ​ന​രീ​തി​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ശി​ല്‍​പ​ശാ​ല​യി​ല്‍ ച​ര്‍​ച്ച​ചെ​യ്തു.

"നാ​ലു​വ​ര്‍​ഷ മ​ല​യാ​ള ബി​രു​ദ പ​ഠ​ന​ത്തി​ന് ഒ​രാ​മു​ഖം', "കാ​വ്യാ​നു​ഭൂ​തി​യി​ലെ പ്രാ​ഥ​മി​ക പാ​ഠ​ങ്ങ​ള്‍', "ലൈ​ബ്ര​റി ഉ​പ​യാ​ഗം', "ക​ഥ​യു​ടെ ര​ച​നാ​ത​ന്ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് മ​ല​യാ​ളം വി​ഭാ​ഗം അ​സി. പ്ര​ഫ. ബി​ബി​ന്‍ ആ​ന്‍റ​ണി, അ​തു​ല്‍ പൂ​താ​ടി, കെ.​എ​ന്‍. ആ​സി​ഫ്, അ​മ​ല്‍​രാ​ജ് പാ​റ​മേ​ല്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. "കാ​വ്യാ​നു​ശീ​ല​നം' എ​ന്ന വി​ഷ​യ​ത്തി​ലും ക്ലാ​സ് ന​ട​ന്നു.

ഫീ​ല്‍​ഡ് ട്രി​പ് ഉ​ള്‍​പ്പെ​ടെ പ്രാ​യോ​ഗി​ക പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശി​ല്‍​പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. വി​വി​ധ സെ​ഷ​നു​ക​ള്‍​ക്ക് മ​ല​യാ​ളം വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ പ്ര​ഫ. സ​ന്തോ​ഷ് മാ​നി​ച്ചേ​രി, വി​നോ​ദ് തോ​മ​സ്, എ.​കെ. ആ​തി​ര, ഡോ. ​ഒ.​ഡി. ദി​വ്യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up