x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ണ്ടാ ലി​സ്റ്റിലുൾപ്പെട്ട യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു


Published: July 7, 2026 06:32 AM IST | Updated: July 7, 2026 06:32 AM IST

ശ്രീ​കാ​ര്യം: ന​ഗ​ര​ത്തി​ൽ പോ​ലീ​സി​ന്‍റെ ഗു​ണ്ടാ​ലി​സ്റ്റി​ലു​ള്ള യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു. ഇ​ട​വ​ക്കോ​ട് പേ​രൂ​ർ​ക്കോ​ണം പ​ണ​യി​ൽ വീ​ട്ടി​ൽ മൂ​ക്ക​ൻ സ​ജീ​വ് എ​ന്നു വി​ളി​ക്കു​ന്ന സ​ജീ​വി(45)നെ​യാ​ണ് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ഗു​ണ്ടാ ലി​സ്റ്റി​ലു​ള്ള​വ​രും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​മാ​യ മ​ട​ത്തു​ന​ട സു​മേ​ഷ്, വി​ക്കി എ​ന്ന വി​ഗ്നേ​ഷ് , ത​ക്കു​ടു അ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് യു​വാ​വി​നെ വെ​ട്ടി​യ​തെ​ന്നാ​ണ് ശ്രീ​കാ​ര്യം പോ​ലീ​സി​ന് സ​ജീ​വ് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. ശ്രീ​കാ​ര്യം ക​രി​മ്പു​ക്കോ​ണം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ സ​ജീ​വി​ന്‍റെ പ​ച്ച​ക്ക​റി ക​ട​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാലോടെ ബൈ​ക്കി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. അ​ക്ര​മ​ണ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ബൈ​ക്കി​ൽ രക്ഷപ്പെട്ടു.

ഇ​ട​തു കൈ​യ്ക്ക് പ​രി​ക്കേ​റ്റ സ​ജീ​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു പ്ര​തി​ക​ൾ​ക്കാ​യി ശ്രീ​കാ​ര്യം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : nattu vishesham young man gangster list was

Recent News

Corehub Up