x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രു​ഷി​ന്‍റെ മ​ന​ഃസാ​ന്നി​ധ്യം ര​ക്ഷി​ച്ച​ത് ര​ണ്ടു ജീ​വ​ൻ

വെബ് ഡെസ്ക്
Published: August 6, 2026 11:39 PM IST | Updated: August 6, 2026 11:39 PM IST

ആ​​രൂ​​ഷ് എ​​സ്. നാ​​യ​​ർ ബോ​​ട്ടി​​നൊ​​പ്പം.

നീ​​റി​​ക്കാ​​ട്: ആ​​ർ​​ത്ത​​ല​​ച്ചു​വ​​രു​​ന്ന വെ​​ള്ള​​ത്തി​​ന്‍റെ ശ​​ബ്ദ​ത്തി​നു മീ​തെ ഉ​യ​ർ​ന്ന നി​​ല​​വി​​ളി കേ​​ട്ട​പ്പോ​​ൾ മ​​റ്റൊ​​ന്നും ആ​​ലോ​​ചി​​ച്ചി​​ല്ല... ബോ​​ട്ട് എ​​ടു​​ത്തു നേ​​രേ അ​​ങ്ങോ​​ട്ടു​പോ​​യി. ചു​​ഴി​​യി​​ൽ​​പ്പെ​​ട്ട് ആ​​റ്റു​​വ​​ഞ്ചി​​യി​​ലും മു​​ള​​യി​​ലു​​മാ​​യി പി​ടി​​ച്ചു​നി​​ൽ​​ക്കു​​ന്ന ര​​ണ്ടു​​പേ​​ർ. എ​​ങ്ങ​​നെ​​യെ​​ങ്കി​​ലും ക​​ര​​യി​​ലെ​​ത്തി​​ക്ക​​ണ​​മെ​​ന്ന ചി​​ന്ത മാ​​ത്ര​​മാ​​യി​​രു​​ന്നു ആ​​രു​​ഷി​​ന്‍റെ മ​​ന​​സി​​ൽ.

കോ​​രി​​ച്ചൊ​​രി​​യു​​ന്ന മ​​ഴ​​യി​​ലെ ആ ​​നി​​മി​​ഷം ഓ​​ർ​​ക്കു​​മ്പോ​​ൾ കു​​മാ​​ര​​ന​​ല്ലൂ​​ർ ദേ​​വീ​​വി​​ലാ​​സം ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ പ്ല​​സ് വ​​ൺ വി​​ദ്യാ​​ർ​​ഥി​​യും ത​​ണ​​ലോ​​രം സ്വ​​ദേ​​ശി തോ​​ട്ട​​ട​​യി​​ൽ ലി​​നീ​​ഷ്-​​പ്രീ​​ത​​കു​​മാ​​രി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നു​​മാ​​യ ആ​​രു​​ഷ് എ​​സ്. നാ​​യ​​ർ​​ക്ക് അ​​ഭി​​മാ​​നം. ര​​ണ്ടു പേ​​രെ​​യും ര​​ക്ഷി​​ക്കാ​​നാ​​യ​​തി​​ലു​​ള്ള ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ് ആ​​രു​​ഷ്.

നീ​​റി​​ക്കാ​​ട് ത​​ണ​​ലോ​​രം ഭാ​​ഗ​​ത്ത് ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 11ന് ​മീ​​ന​​ച്ചി​​ലാ​​റി​​ൽ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്നി​​രു​​ന്ന സ​​മ​​യ​​ത്താ​​ണു സം​​ഭ​​വം. ത​​ണ​​ലോ​​രം കീ​​രാ​​ട്ടു​​കാ​​ലാ​​യി​​ൽ കെ.​​ഡി. രാ​​ജേ​​ഷി​​നും സ​​ഹോ​​ദ​​രി​​യു​​ടെ മ​​ക​​ൾ​​ക്കു​​മാ​​ണ് ആ​​രു​​ഷ് ര​​ക്ഷ​​ക​​നാ​​യ​​ത്. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച ചെ​​റു​​വ​​ള്ളം വീ​​ടി​​നു സ​​മീ​​പ​​ത്തു​​നി​​ന്ന് ഏ​​ക​​ദേ​​ശം 300 മീ​​റ്റ​​ർ അ​​ക​​ലെ ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കി​​ൽ ചു​​ഴി​​യി​​ൽ​​പ്പെ​​ട്ടു മ​​റി​​ഞ്ഞു. വെ​​ള്ള​​ത്തി​​ൽ വീ​​ണ ഇ​​വ​​ർ സ​​മീ​​പ​​ത്തു​​ണ്ടാ​​യി​​രു​​ന്ന ആ​​റ്റു​​വ​​ഞ്ചി​​യി​​ലും മു​​ള​​യി​​ലും പി​​ടി​​ച്ചു​​നി​​ന്നു.

ര​​ക്ഷ​​യ്ക്കാ​​യു​​ള്ള അ​​വ​​രു​​ടെ നി​​ല​​വി​​ളി കേ​​ട്ടാ​​ണ് ആ​​രു​​ഷ് മോ​​ട്ടോ​​ർ ബോ​ട്ടു​മാ​യി അ​​പ​​ക​​ട​​സ്ഥ​​ല​ത്തേ​​ക്കു പാ​​ഞ്ഞ​​ത്. വി​​വ​​ര​​മ​​റി​​ഞ്ഞ് സു​​നി​​ൽ പാ​​പ്പ​​യും അ​​ഗ്നി​​ര​​ക്ഷാ​​സേ​​നാം​​ഗം സു​​രേ​​ഷ് മ​​ഠ​​ത്തി​​ലും ഒ​​പ്പ​​മെ​​ത്തി. ഇ​​വ​​രും ചേ​​ർ​​ന്നാ​​ണ് ര​​ണ്ടു പേ​​രെ​​യും വ​ള്ള​ത്തി​ൽ ക​​യ​​റ്റി ക​​ര​ക്കെ​​ത്തി​​ച്ച​​ത്.

Tags : Nattuvishesham Local News Aarush saved two lives

Recent News

Corehub Up