വലിയകുളത്തിനും കുരിശുംമൂടിനുമിടയില് ഫെഡറല്‍ ബാങ്കിനു സമീപം റോഡരികില്‍ നിന്ന മരം കടപുഴകി വീണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ന്ന നിലയില്‍.
ചങ്ങനാശേരി: മരം വീണു കാർ തകർന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേർ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറിന് കുരിശുംമൂടിനും വലിയകുളത്തിനുമിടയിലായിന്നു സംഭവം. നടയ്ക്കപ്പാടം സ്വദേശി ജോർജും നാലു മക്കളും കാറിലുണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കടയിൽ പോകാൻ റോഡരികിൽ കാർ നിർത്തിയപ്പോഴാണ് അപകടം.
അപകടത്തെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കി. റോഡരികിൽ അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്ന ജനകീയ ആവശ്യം അധികാരികൾ നിരസിക്കുന്ന നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മടുക്കംമൂട്ടിൽ റോഡിലേക്ക് മരം വീണിരുന്നു.
Tags : Nattuvishesham Local News Tree falls car