x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​ലാ​ഷി​ന്‍റെ സ്വ​ന്തം ജാ​ന​കി​യ​മ്മ

സു​നോ​ജ് വൈ​ലോ​പ്പി​ള്ളി
Published: July 13, 2026 03:21 AM IST | Updated: July 13, 2026 03:21 AM IST

എസ്. ജാനകിക്കൊപ്പം അ​ഭി​ലാ​ഷ് (ഫയൽ ചിത്രം)

പു​തു​ക്കാ​ട്: എ​സ്. ജാ​ന​കി​യെ​ക്കു​റി​ച്ച് ഒ​രു പു​സ്ത​ക​മെ​ഴു​തി അ​തി​ലൂ​ടെ ഗി​ന്ന​സ് ബു​ക്കി​ൽ പേ​ര് നേ​ടി​യ ആ​ളാ​ണ് പു​തു​ക്കാ​ട് സ്വ​ദേ​ശി മാ​ളി​യേ​ക്ക​ൽ അ​ഭി​ലാ​ഷ്. അ​ഭി​ലാ​ഷി​ന് ജാ​ന​കി​യ​മ്മ ശ​രി​ക്കും അ​മ്മ ത​ന്നെ​യാ​യി​രു​ന്നു. എ​സ്. ജാ​ന​കി: ആ​ലാ​പ​ന​ത്തി​ലെ തേ​നും വ​യ​ന്പും എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വാ​ണ് അ​ഭി​ലാ​ഷ്. 15 വ​ർ​ഷം മു​ൻ​പ് പു​റ​ത്തി​റ​ങ്ങി​യ 900 പേ​ജു​ള്ള പു​സ്ത​ക​ത്തി​ൽ എ​സ്. ജാ​ന​കി​യു​ടെ വ്യ​ക്തി​ജീ​വി​ത​വും സം​ഗീ​ത ജീ​വി​ത​വും വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി പാ​ടി​യ പാ​ട്ടു​ക​ളു​മാ​യി​രു​ന്നു പ്ര​തി​പാ​ദ്യം. ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം​ചെ​യ്ത പു​സ്ത​കം ഗാ​യി​ക​യെ​ക്കു​റി​ച്ചു ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക​മെ​ന്ന നി​ല​യി​ലാ​ണ് ഗി​ന്ന​സ് ബു​ക്കി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​ത്.
11 വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് ആ ​പു​സ്ത​കം യാ​ഥാ​ർ​ഥ്യ​മാ​യ​ത്. ജാ​ന​കി​യ​മ്മ​യു​മാ​യു​ണ്ടാ​യ ഹൃ​ദ​യ​ബ​ന്ധ​മാ​ണ് എ​ഴു​ത്തി​ലേ​ക്കു ന​യി​ച്ച​ത്. ചെ​റു​പ്പം മു​ത​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ട പാ​ട്ടു​ക​ൾ ജാ​ന​കി​യു​ടേ​താ​യി​രു​ന്നു. അ​ച്ഛ​ൻ അ​യ്യ​പ്പ​നും അ​മ്മ രാ​ധാ​മ​ണി​യും ജാ​ന​കി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​രാ​യി​രു​ന്നു. അ​വ​രു​ടെ സ​ന്തോ​ഷ​ത്തി​ന് വേ​ണ്ടി ജാ​ന​കി​യ​മ്മ പാ​ടി​യ പാ​ട്ടു​ക​ൾ ശേ​ഖ​രി​ച്ചു. അ​ങ്ങ​നെ​യാ​ണ് ജാ​ന​കി പാ​ടി​യ പാ​ട്ടു​ക​ൾ പ​ല​തും കേ​ൾ​ക്കു​ന്ന​ത്. പ​ല പാ​ട്ടു​ക​ൾ​ക്കും പി​റ​കെ പോ​യി. എ​ത്ര​ത​വ​ണ കേ​ട്ടെ​ന്നും അ​റി​യി​ല്ല.

ജാ​ന​കി​യ​മ്മ ശ​രി​ക്കും ഒ​രു വി​സ്മ​യ​മാ​യി​രു​ന്നു. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ഇ​ല്ലാ​ത്ത ഒ​രു ഗാ​യി​ക നി​ര​വ​ധി ഭാ​ഷ​ക​ൾ പാ​ടു​ന്നു, ഓ​രോ ഭാ​ഷ​യും കൃ​ത്യ​മാ​യി ഉ​ച്ച​രി​ക്കു​ന്നു. ആ​ദ്യം ആ​ക​ർ​ഷി​ച്ച​തും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തും ഇ​തി​ൽ നി​ന്നാ​യി​രു​ന്നു- അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. ക​വി കു​ഴൂ​ർ വി​ത്സ​ൻ, ഡോ. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ വ​ഴി​യാ​ണ് ജാ​ന​കി​യ​മ്മ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ആ​ദ്യം പ​രി​ച​യ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ വീ​ട്ടി​ലെ ന​ന്പ​ർ ജാ​ന​കി​യ​മ്മ ചോ​ദി​ച്ചു. നാ​ലു ദി​വ​സ​ത്തി​നു​ശേ​ഷം അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു. ആ ​പ​രി​ച​യ​മാ​ണ് പു​സ്ത​കം എ​ന്ന ആ​ശ​യ​ത്തി​ൽ എ​ത്തി​യ​ത്.

ദ​ക്ഷി​ണാ​മൂ​ർ​ത്തി, ശ്രീ​കു​മാ​ര​ൻ ത​ന്പി, പൂ​വ​ച്ച​ൽ ഖാ​ദ​ർ, ജോ​ണ്‍​സ​ണ്‍, ശ്യാം, ​കെ.​ജെ. ജോ​യ് തു​ട​ങ്ങി​യ​വ​രെ​യെ​ല്ലാം ജാ​ന​കി​യ​മ്മ ത​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തി. ഓ​രോ അ​വ​ധി​ക്കും നാ​ട്ടി​ൽ വ​രു​ന്പോ​ൾ എ​സ്. ജാ​ന​കി​യെ ചെ​ന്നു കാ​ണു​മാ​യി​രു​ന്നു. അ​ഭി​ലാ​ഷി​ന്‍റെ പു​തു​ക്കാ​ട്ടെ വീ​ട്ടി​ലും ജാ​ന​കി പ​ല​ത​വ​ണ വ​ന്നു താ​മ​സി​ച്ചി​ട്ടു​ണ്ട്. അ​ഭി​ലാ​ഷി​ന്‍റെ വി​വാ​ഹ​ത്തി​ന് ത​ലേ​ദി​വ​സം ത​ന്നെ പു​തു​ക്കാ​ട് എ​ത്തി​യ ജാ​ന​കി വി​വാ​ഹ​വും ക​ഴി​ഞ്ഞ് ര​ണ്ടു​ദി​വ​സം​കൂ​ടി നി​ന്നാ​ണ് തി​രി​ച്ചു​പോ​യ​ത്.

ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ട​യി​ലു​മാ​ണ് ജാ​ന​കി ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ടി​യ​ത്. അ​വ​രെ​ക്കു​റി​ച്ച് പു​സ്ത​കം ഉ​ണ്ടാ​യ​ത് മ​ല​യാ​ള​ത്തി​ലാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി അ​ന്പ​തി​ലേ​റെ അം​ഗീ​കാ​ര​ങ്ങ​ൾ ഈ ​പു​സ്ത​ക​ത്തി​നും ല​ഭി​ച്ചു. 15 വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണം ഒ​രു പു​സ്ത​ക​ത്തോ​ടെ അ​ഭി​ലാ​ഷ് നി​ർ​ത്തി​യി​രു​ന്നി​ല്ല. എ​സ്. ജാ​ന​കി​യു​ടെ ഗാ​ന​ങ്ങ​ളു​ടെ ആ​സ്വാ​ദ​നം ഉ​ൾ​പ്പെ​ടു​ത്തി 10 പു​സ്ത​ക​ങ്ങ​ളു​ടെ പ​ണി​പ്പു​ര​യി​ലാ​ണ് അ​ഭി​ലാ​ഷ്. അ​വ​ധി​ക്ക് നാ​ട്ടി​ൽ വ​രു​ന്പോ​ൾ ജാ​ന​കി​യ​മ്മ​യെ കാ​ണാ​നാ​കി​ല്ല എ​ങ്കി​ലും ആ ​ശ​ബ്ദ​വും പാ​ട്ടു​ക​ളും നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം എ​സ്. ജാ​ന​കി​യും നി​ല​നി​ൽ​ക്കും എ​ന്ന് അ​ഭി​ലാ​ഷ് പ​റ​യു​ന്നു.

Tags : Janakiyamma Nattuvishesham District News

Recent News

Corehub Up