x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പ​തി​നേ​ഴു​കാ​രി​ക്ക് പീ​ഡ​നം: മു​ഴു​വ​ന്‍ പ്ര​തി​ക​ളും അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: July 20, 2026 12:44 AM IST | Updated: July 20, 2026 12:44 AM IST

ബേ​ക്ക​ല്‍: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പ​തി​നേ​ഴു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​ഞ്ചാ​മ​ത്തെ പ്ര​തി​യും അ​റ​സ്റ്റി​ല്‍. പാ​ക്കം ചെ​ര്‍​ക്ക​പ്പാ​റ​യി​ലെ എ.​ജി.​ഷാ​ഹി​ദി​നെ​യാ​ണ് (35) ബേ​ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യി.

മ​റ്റു പ്ര​തി​ക​ളാ​യ കു​ട്ട​പ്പു​ന്ന​യി​ലെ നൗ​ഷാ​ദ് (39), പെ​രു​മ്പ​ള​യി​ലെ ഷെ​രീ​ഫ് (40), കോ​ട്ടി​ക്കു​ള​ത്തെ സാ​ലി​ഖ് (29), പ​തി​നാ​റു​കാ​ര​ന്‍ എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കു​മ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു താ​മ​സം മാ​റി. പീ​ഡ​നം ന​ട​ന്ന സ​മ​യ​ത്ത് പെ​ണ്‍​കു​ട്ടി മാ​ന​സി​കാ​സ്വാ​സ്ഥ്യം നേ​രി​ട്ടി​രു​ന്ന​താ​യും എ​ന്നാ​ല്‍ ചി​കി​ത്സ​യി​ലൂ​ടെ ഇ​പ്പോ​ള്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ബേ​ക്ക​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു. ആ​റു​മാ​സം മു​മ്പ് പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് പ്രാ​ഥ​മി​ക സൂ​ച​ന ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പെ​ണ്‍​കു​ട്ടി ആ​ദ്യം പ​രാ​തി ന​ല്‍​കി​യി​രു​ന്നി​ല്ല.

പോ​ലീ​സ് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ സ​ഹാ​യം തേ​ടി. ജൂ​ണ്‍ ര​ണ്ടി​നു സി​ഡ​ബ്ല്യു​സി പ്ര​തി​നി​ധി​ക​ള്‍ പെ​ണ്‍​കു​ട്ടി​യെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വി​ടെ ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ പെ​ൺ​കു​ട്ടി പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up