അരുവിത്തുറ: അധ്യാപകര്‍ അറിവിന്റെ ഉറവിടങ്ങളിലേക്കു സഞ്ചരിക്കുന്നവരാകണമെന്ന് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍.
അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ നടന്ന അക്കാഡമിക്ക് റിട്രീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ്റൂമുകള്‍ക്ക് പുറത്തുനിന്ന് ക്ലാസ് റൂമുകള്ക്കകത്തേക്ക് അറിവ് എത്തിക്കാനുള്ള ദൗത്യമാണ് അധ്യാപകര്ക്കുള്ളതെന്നും വിദ്യാഭ്യാസത്തിലൂടെ ഉപജീവനവും അതിജീവനവും സാധ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ബര്‍സാര്‍ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍, ഐക്യൂഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. സുമേഷ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലാ സെന്റ് തോമസ് ബിഎഡ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.സി. തങ്കച്ചന് ക്ലാസ് നയിച്ചു.