x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി ഗു​ഡ്സ് വാ​നിൽ ലോ​റി​യി​ടിച്ച് അപകടം; കു​ടു​ങ്ങി​ക്കിട​ന്ന ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി

വെബ് ഡെസ്ക്
Published: July 12, 2026 02:49 AM IST | Updated: July 12, 2026 02:49 AM IST

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന മി​നി ഗു​ഡ്സ് വാ​ൻ.

പ​ള്ളി​ക്കു​ന്ന്: മി​നി ഗു​ഡ്സ് വാ​നിൽ ലോ​റി​യി​ടിച്ച് അ​പ​ക​ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ശ്രീ​പു​രം സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഗു​ഡ്സ് വാ​ൻ ഡ്രൈ​വ​ർ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി അ​മീ​ൻ മു​ബ​ഷീ​റി​ന് പ​രി​ക്കേ​റ്റു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​നി​ന്‍റെ മു​ൻ ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വാ​ഹ​ന​ത്തി​ന്‍റെ സ്റ്റി​യ​റിം​ഗി​ൽ കു​ടു​ങ്ങി​യ മു​ബ​ഷീ​റി​നെ ഫ​യ​ർ ഫോ​ഴ്സ് സം​ഘം എ​ത്തി​യ​താ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​രാ​ജീ​വ​ൻ, ജി​ബി ഫി​ലി​പ്പ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Tags : Accident Nattuvishesham District News

Recent News

Corehub Up