x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​ക്ക​ളു​ടെ അ​പ​ക​ട​മ​ര​ണം; ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രേ ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്തി

വെബ് ഡെസ്ക്
Published: November 6, 2026 02:06 AM IST | Updated: November 6, 2026 02:06 AM IST

അറസ്റ്റിലായ റ​ഹിം

കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രേ മ​നഃ​പൂ​ർ​വ​മാ​യ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ ലോ​റി ഡ്രൈ​വ​ർ ക​ർ​ണാ​ട​ക ബെ​ല​ഗാ​വി ര​ഘു​നാ​ഥ്പേ​ട്ട് സ്വ​ദേ​ശി റ​ഹിം ബ​സ​പ്പൂ​രി(35)​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് നീ​ലേ​ശ്വ​രം പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ൽ സ്വ​ദേ​ശി​ക​ളാ​യ അ​നു​രാ​ഗ് മ​നോ​ജ് (22), പി.​യു. ആ​ന​ന്ദ​കൃ​ഷ്ണ​ൻ (24) എ​ന്നി​വ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്.ആ​റു​വ​രി​പ്പാ​ത​യി​ൽ ലോ​റി​ക​ളും മ​റ്റും നി​ർ​ത്തി​യി​ടു​ന്ന​തി​നെ​തി​രേ നേ​ര​ത്തേ പ​ല​ത​വ​ണ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് മു​ന്ന​റി​യി​പ്പു​ക​ളും ന​ട​പ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ര ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് പ​ട​ന്ന​ക്കാ​ട് സ്റ്റെ​ല്ലാ മാ​രി​സ് സ്കൂ​ളി​നു സ​മീ​പ​ത്തു​വ​ച്ചും നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ബൈ​ക്കി​ടി​ച്ച് ഒ​രു യു​വാ​വ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക​ൾ മാ​റ്റാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് ര​ണ്ട് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കാ​ൽ ന​ഷ്ട​മാ​യ സം​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യും ആ​റു​വ​രി​പ്പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. അ​തേ​സ​മ​യം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ ചെ​ങ്ക​ള-നീ​ലേ​ശ്വ​രം, നീ​ലേ​ശ്വ​രം-​ത​ളി​പ്പ​റ​മ്പ് റീ​ച്ചു​ക​ളി​ൽ ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗി​ന് ഇ​തു​വ​രെ എ​വി​ടെ​യും സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​മെ​ന്ന് ഡ്രൈ​വ​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags :

Recent News

Corehub Up