x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ വെ​ട്ടിപ്പരി​ക്കേ​ൽ​പി​ച്ച കേസിലെ പ്ര​തി​ക​ൾ പി​ടി​യി​ൽ


Published: July 9, 2026 07:09 AM IST | Updated: July 9, 2026 07:09 AM IST

ശ്രീ​കാ​ര്യം: പോ​ലീ​സി​ന്‍റെ ഗു​ണ്ടാ​ലി​സ്റ്റി​ലു​ള്ള യു​വാ​വി​നെ വെ​ട്ടിപ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ ശ്രീകാ​ര്യം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​ ക​രു​മ്പു​ക്കേ​ണം ആ​ദി​ത്യ ന​ഗ​ർ പ​റ​ക്കോ​ട് പു​ത്ത​ൻ വീ​ട്ടി​ൽ വി​ക്കി എ​ന്ന വി​ഗ്‌​നേ​ഷ് (35), ര​ണ്ടാം പ്ര​തി ശ്രീ​കാ​ര്യം പേ​രൂ​ർ​ക്കോ​ണം ഇ​ല​ഞ്ഞി​യ​ർ​ത്ത​ല വീ​ട്ടി​ൽ ത​ക്കു​ടു എ​ന്ന അ​രു​ൺ (30) എ​ന്നി​വ​രെ​യൊ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ട​വ​ക്കോ​ട് പേ​രൂ​ർ​ക്കോ​ണം പ​ണ​യി​ൽ വീ​ട്ടി​ൽ സ​ജീ​വി(45)നെ​യാ​ണ് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ശ്രീ​കാ​ര്യം ക​രി​മ്പു​ക്കോ​ണം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ സ​ജീ​വി​ന്‍റെ പ​ച്ച​ക്ക​റിക്ക​ട​യി​ലെത്തിയ സംഘം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാലോടെയായിരുന്നു ആക്രമണം. തുടർന്നു പ്ര​തി​ക​ൾ ബൈ​ക്കി​ൽ ര​ക്ഷപ്പെടുകയായിരുന്നു. ​മൂ​ന്നാം പ്ര​തി സു​മേ​ഷി​നാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജിത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ട​തു കൈ​യ്ക്ക് പ​രി​ക്കേ​റ്റ സ​ജീ​വ​ൻ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up