x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന പ്ര​തി​യെ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: September 3, 2026 06:05 AM IST | Updated: September 3, 2026 06:05 AM IST

ബാ​ലു​ശേ​രി: ജോ​ലി​ക​ഴി​ഞ്ഞ് മ​ക​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പി​ന്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പൊ​ലി​സ് വ​യ​നാ​ട് വൈ​ത്തി​രി​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി. ത​ല​യാ​ട് തൊ​ടി​യാ​ടി​മ്മ​ൽ സ​ഹ​ൽ (28) ആ​ണ് പി​ടി​യി​ലാ​യ​ത്.

ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ക​നോ​ടൊ​പ്പം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഉ​ണ്ണി​കു​ളം സ്വ​ദേ​ശി​നി അ​നു​ശ്രീ​യു​ടെ ര​ണ്ട​ര പ​വ​ന്‍റെ മാ​ല​യാ​ണ് പ്ര​തി പി​ടി​ച്ചു​പ​റി​ച്ച​ത്. സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ നി​ന്നു​മാ​ണ് പ്ര​തി​യു​ടെ ഫോ​ട്ടോ ല​ഭി​ച്ച​ത്.

പ്ര​തി സ​ഞ്ച​രി​ച്ച വി​വി​ധ ഇ​ട​ങ്ങ​ളി​ലെ നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് ബാ​ലു​ശേ​രി പൊ​ലി​സ് വ​യ​നാ​ട് വൈ​ത്തി​രി​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ നി​ന്നും പ്ര​തി​യെ അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​ച്ച​ത്.​സ്വ​ർ​ണ​മാ​ല വി​റ്റ് പ്ര​തി ഐ​ഫോ​ണ്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു.

 

Tags : Nattuvishesham Districtnews Deepikanews Accused who s

Recent News

Corehub Up