x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക​മ്പാ​ടം ബ​സ് സ്റ്റാ​ന്‍​ഡ് ന​ഷ്ട​മാ​യി; പ​ഞ്ചാ​യ​ത്തി​ന് തി​രി​ച്ച​ടി

വെബ് ഡെസ്ക്
Published: November 5, 2026 11:55 PM IST | Updated: November 5, 2026 11:55 PM IST

പ്രതീകാത്മക ചിത്രം

നി​ല​മ്പൂ​ര്‍: അ​ക​മ്പാ​ട​ത്തെ ബ​സ് സ്റ്റാ​ന്‍​ഡ് ന​ഷ്ട​മാ​യ​തോ​ടെ പു​തി​യ സ്റ്റാ​ന്‍​ഡി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പെ​ടാ​പ്പാ​ട്. നി​ല​മ്പൂ​ര്‍-നാ​യാ​ടം​പൊ​യി​ല്‍ മ​ല​യോ​ര ഹൈ​വേ പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​മ്പോ​ഴും പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ അ​ക​മ്പാ​ട​ത്ത് ബ​സ് സ്റ്റാ​ന്‍​ഡ് ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. സ്വ​കാ​ര്യ വ്യ​ക്തി​യു​മാ​യി പ​ഞ്ചാ​യ​ത്ത് ഉ​ണ്ടാ​ക്കി​യ ക​രാ​ര്‍ പാ​ലി​ക്കാ​ത്ത​തി​നെത്തു​ട​ര്‍​ന്ന് സ്ഥ​ലം ഉ​ട​മ​യ്ക്ക് തി​രി​കേ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ നി​ര്‍​മി​ച്ച​തി​നാ​ല്‍ ര​ണ്ട് പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞി​ട്ടും നി​ല​വി​ലെ സ്റ്റാ​ന്‍​ഡി​ന് അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് സ്ഥ​ലം ഉ​ട​മ​യ്ക്ക് ത​ന്നെ ഭൂ​മി വി​ട്ടു​ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

2004-ല്‍ ​എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്വ​ദേ​ശി നാ​ല​ക​ത്ത് ചെ​റി​യാ​പ്പു എ​ന്ന സി. ​മു​ഹ​മ്മ​ദ് 10 സെന്‍റ്് സ്ഥ​ലം സൗ​ജ​ന്യ​മാ​യും 26 സെ​ന്‍റ്് സ്ഥ​ലം 40 വ​ര്‍​ഷ​ത്തെ പാ​ട്ട​ത്തി​നു​മാ​ണ് പ​ഞ്ചാ​യ​ത്തി​ന് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ പാ​ട്ട​ത്തു​ക ന​ല്‍​കാ​നോ മാ​ന​ദ​ണ്ഡ​പ്ര​കാ​രം സ്റ്റാ​ന്‍​ഡ് നി​ര്‍​മി​ക്കാ​നോ പ​ഞ്ചാ​യ​ത്തി​നാ​യി​ല്ല. തു​ട​ര്‍​ന്ന് സ്ഥ​ലം ഉ​ട​മ മ​ന്ത്രി കെ.​എം.​ ഷാ​ജി​യെ സ​മീ​പി​ച്ച് പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് ഭൂ​മി തി​രി​കേ ന​ല്‍​കാ​ന്‍ രേ​ഖാ​മൂ​ലം ഉ​ത്ത​ര​വാ​യ​ത്.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളു​ടെ അ​നാ​സ്ഥ​യാ​ണ് ബ​സ് സ്റ്റാ​ന്‍​ഡ് ന​ഷ്ട​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. മ​ല​യോ​ര ഹൈ​വേ വ​ഴി കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങു​മ്പോ​ള്‍ റോ​ഡി​ല്‍ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യേ​ണ്ടി​വ​രും.
പ​ക​രം സ്ഥ​ലം ക​ണ്ടെ​ത്തി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മി​ക്കു​ന്ന​ത് പെ​ട്ടെ​ന്ന് യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up