x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വാ​സ മേ​ഖ​ല​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്ത്

വെബ് ഡെസ്ക്
Published: August 19, 2026 10:49 PM IST | Updated: August 19, 2026 10:49 PM IST

പ​ഞ്ചാ​യ​ത്ത് പാ​സാ​ക്കി​യ പ്ര​മേ​യം എം.​എം. ന​സീ​ര്‍ എം​എ​ല്‍​എ​ക്ക് കൈ​മാ​റു​ന്നു.

അ​ഞ്ച​ല്‍ : കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​യു​ടെ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ലക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി. മു​തി​ര്‍​ന്ന അം​ഗ​വും പ​ഞ്ചാ​യ​ത്ത് മു​ന്‍​പ്ര​സി​ഡ​ന്‍റു​മാ​യ ജേ​ക്ക​ബ് മാ​ത്യു​വാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

ക​ര​ട് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ച​ണ്ണ​പ്പേ​ട്ട വി​ല്ലേ​ജി​ലെ ജ​ന​വാ​സ മേ​ഖ​ല​യെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ക​യും അ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​ഠി​ക്കു​ക​യും ചെ​യ്തി​ട്ടു​വേ​ണം അ​ന്തി​മ വി​ജ്ഞാപ​നം പു​റ​പ്പെ​ടു​വി​ക്കാ​നെ​ന്ന് പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ടു​ന്നു. വീ​ണ്ടും സ​ര്‍​വെ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ ന​ട​ത്തി റ​വ​ന്യൂ ഭൂ​മി പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഭ​ര​ണ​സ​മി​തി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​മേ​യം പാ​സാ​ക്കി​യ​ത്. പ്ര​മേ​യ​ത്തി​ന്‍റെ കോ​പ്പി എം.​എം. ന​സീ​ര്‍ എം​എ​ല്‍​എ​ക്ക് കൈ​മാ​റി. സ​ര്‍​ക്കാ​രി​ലേ​ക്ക് പ്ര​മേ​യം കൈ​മാ​റും. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പു​തി​യ ലി​സ്റ്റി​നെ​തി​രെ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു പ്ര​തി​ഷേ​ധ​വും ആ​ശ​ങ്ക​യും ഉ​യ​രു​ക​യാ​ണ്.

വി​ല്ലേ​ജു​ക​ളു​ടെ പേ​രു​ക​ള്‍ പു​റ​ത്തു​വി​ട്ട​തൊ​ഴി​ച്ചാ​ല്‍ വി​ല്ലേ​ജു​ക​ള്‍ പൂ​ര്‍​ണ​മാ​യി ഉ​ള്‍​പ്പെ​ട്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ലി​സ്റ്റി​ല്‍ വ്യ​ക്ത​മ​ല്ല. സ​ര്‍​ക്കാ​ര്‍ സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച രൂ​പ​രേ​ഖ​യി​ലും ഇ​തു വ്യ​ക്ത​മ​ല്ല. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് പ​രാ​തി നാ​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ആ​ക്‌ഷന്‍ കൗ​ണ്‍​സി​ലി​ന്‍റെ തീ​രു​മാ​നം. ഹൈ​ക്കോ​ട​തി​യി​ല്‍ ന​ട​ന്നു​വ​രു​ന്ന കേ​സി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ ക​ക്ഷി​ചേ​രാ​നും ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു.

 

Tags : residential areas. NattuVishasham DistrictNews

Recent News

Corehub Up