പത്തനംതിട്ടയില്‍ പഴകുളം മധു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: എക്സ് സര്‍വീസസ് ലീഗ് ജില്ലാ സമ്മേളനം പത്തനംതിട്ടയില്‍ പഴകുളം മധു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എം. മാത്യു അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിനു മുന്നോടിയായി പത്തനംതിട്ട യുദ്ധസ്മാരകത്തില്‍ നിന്നും ആരംഭിച്ച വെറ്ററന്‍ മാര്‍ച്ചില്‍ ആയിരത്തില്‍പരം വിമുക്തഭടന്മാര് പങ്കെടുത്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ ഫ്ളാഗ് ഓഫ് ചെയ്തു.
സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ലഫ്. കേണല്‍ പി. ജയദേവന്, സംസ്ഥാന മഹിളാ വിംഗ് പ്രസിഡന്റ് ലളിത എം നായര്‍, ലഫ്. കേണല്‍ തോമസ് വര്‍ഗീസ്, സിഎസ്ഡി മാനേജര്‍ ലഫ്. കേണല്‍ ഉണ്ണികൃഷ്ണന് നായര്‍ , സൈനിക ക്ഷേമ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ എം. സനില്‍, രക്ഷാധികാരി ലഫ്. കേണല്‍ ഉണ്ണികൃഷ്ണന് നായര്‍, സൈനിക ക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ്. കേണല്‍ വി. കെ. മാത്യു, ജില്ലാ നേതാക്കളായ സെക്രട്ടറി റ്റി. പത്മകുമാര്‍, എസ്. പത്മകുമാര്‍, മുരളീധരന് പിള്ള, ലഫ്. കേണല്‍ രത്ന നായര്‍, സുജ അജിത്, കെ. വര്‍ഗീസ്, കെ.കെ.കമലാസനന്, പി.ഡി. അശോകന്, സി.ടി. ഭാസ്കരന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്റര്‍നാഷണല്‍ വെറ്ററന്‍ സ്പോര്‍ട്സ് ജേതാവ് വര്‍ഗീസ് ഡിക്രൂസ്, മുതിര്‍ന്ന അംഗങ്ങളായ സ്ക്വാഡ്രന്‍ ലീഡര്‍ ടി. സി. മാത്യു, പി.വി. വര്‍ഗീസ്, വാസുക്കുട്ടന് നായര്‍, ലഫ്. കേണല്‍ ഓമന മോഹന്‍ എന്നിവര്‍ക്ക് ആദരം നല്കി.
Tags : District Conference Nattuvishesham Districtnews