x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​ക്ക​ല്‍​മേ​ടി​നൊ​പ്പം ആ​മ​പ്പാ​റ​യെയും ലോ​ക ടൂ​റി​സംമാ​പ്പി​ല്‍ എ​ത്തി​ക്കും: സേ​നാ​പ​തി വേ​ണു എം​എ​ല്‍​എ

വെബ് ഡെസ്ക്
Published: July 26, 2026 11:12 PM IST | Updated: July 26, 2026 11:12 PM IST

സേ​നാ​പ​തി വേ​ണു എം​എ​ല്‍​എ ആ​മ​പ്പാ​റ​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്നു.

നെ​ടു​ങ്ക​ണ്ടം:​ രാ​മ​ക്ക​ല്‍​മേ​ടി​നൊ​പ്പം ആ​മ​പ്പാ​റ​യെയും ലോ​ക ടൂ​റി​സം മാ​പ്പി​ല്‍ എ​ത്തി​ക്കു​മെ​ന്ന് സേ​നാ​പ​തി വേ​ണു എം​എ​ൽ​എ. ആ​മ​പ്പാ​റ ടൂ​റി​സം കേ​ന്ദ്രം അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചു. ആ​മ​പ്പാ​റ​യി​ലേ​ക്ക് റോ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നൊ​പ്പം ഗ്ലാ​സ് ബ്രി​ഡ്ജ് നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​ഠി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.
സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഒ​രി​ക്ക​ലെ​ങ്കി​ലും ഇ​വി​ടം വ​ന്ന് കാ​ണ​ണ​ം. ഡി​ടി​പി​സി, ടൂ​റി​സം വ​കു​പ്പു​ക​ള്‍ എ​ന്നി​വ​യെ ഏ​കോ​പി​പ്പി​ച്ച് ആ​റു​ മാ​സ​ത്തി​നു​ള്ളി​ല്‍ ആ​വ​ശ്യ​മാ​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും.

സേ​നാ​പ​തി വേ​ണു​വി​നൊ​പ്പം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ മെംബ​ര്‍ മി​നി പ്രി​ന്‍​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ൺ സോ​ണി​യ മാ​ര്‍​ട്ടി​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഷിം​ലാ ബീ​ബി, എം.​എ​സ്. മ​ഹേ​ശ്വ​ര​ന്‍, വി​ജ​യ​ന്‍ പി​ള്ള, ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up