x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ; ദു​രൂ​ഹ​ത​ ആരോപിച്ച് ബ​ന്ധു​ക്ക​ൾ

വെബ് ഡെസ്ക്
Published: July 27, 2026 02:08 AM IST | Updated: July 27, 2026 02:08 AM IST

അക്ഷയ്

നെ​ടു​മ​ങ്ങാ​ട് : പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ.​ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ഴി​ച്ചി​റ​ക്കി​യ​തെ​ന്ന് വീ​ട്ടു​കാ​ർ.​ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആരോപിച്ചു ബ​ന്ധു​ക്ക​ൾ.

പു​ലി​പ്പാ​റ അ​മൃ​ത ന​ഗ​ർ പു​ണ​ർ​തം വീ​ട്ടി​ൽ അ​ക്ഷ​യ് (16) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണു മൃ​ത​ദേ​ഹം വീ​ട്ടി​ൽ നി​ല​ത്തു കി​ട​ത്തി​യി​രി​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. മാ​താ​വ് മ​ഞ്ജു​വും ര​ണ്ടാ​ന​ച്ഛ​നും പോ​ലീ​സു​കാ​ര​നു​മാ​യ പ്ര​ശാ​ന്തും മാ​ത്ര​മാ​ണ് സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​നാ​ട് എ​സ്എ​ൻ​വി എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ് അ​ക്ഷ​യ്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു വീ​ട്ടി​ൽ​നി​ന്നും ബ​ഹ​ളം​കേ​ട്ടു സ​മീ​പ​വാ​സി​ക​ൾ ചെ​ന്നു​നോ​ക്കി​യ പ്പോ​ഴാ​ണു നി​ല​ത്തു കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്.​കെ​ട്ടി​ത്തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ഴി​ച്ചി​റ​ക്കി നി​ല​ത്തു കി​ട​ത്തി​യ​താ​ണെ​ന്നാ​ണ് മാ​താ​വും ര​ണ്ടാ​ന​ച്ഛ​നും നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ട​ൻ​ത​ന്നെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​നു​ണ്ടാ​യി​രു​ന്നി​ല്ല. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി.​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

ആ​ദ്യ ഭ​ർ​ത്താ​വ് വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​തി​നു ശേ​ഷം പോ​ലീ​സു​കാ​ര​നാ​യ പ്ര​ശാ​ന്തി​നൊ​പ്പ​മാ​ണ് മ​ഞ്ജു താ​മ​സി​ക്കു​ന്ന​ത്.​ഈ ബ​ന്ധ​ത്തി​ൽ മൂ​ന്ന​ര വ​യ​സു​ള്ള ഒ​രു മ​ക​ൻ​കൂ​ടി​യു​ണ്ട്. മാ​താ​വി​ന്‍റെ​യും ര​ണ്ടാ​ന​ച്ഛ​ന്‍റെ​യും മൊ​ഴി​യി​ൽ വൈ​രു​ദ്ധ്യ​മു​ണ്ടെ​ന്നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ആ​രോ​പി​ച്ച് അ​ക്ഷ​യി​ന്‍റെ പി​താ​വും ബ​ന്ധു​ക്ക​ളും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തേ​തു​ട​ർ​ന്ന് ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും ഡോ​ഗ്സ്ക്വാ​ഡും വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags : NattuVishasham DistrictNews

Recent News

Corehub Up