x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അം​ബേ​ദ്ക​ര്‍ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു


Published: April 21, 2026 12:35 AM IST | Updated: April 21, 2026 12:35 AM IST

കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അം​ബേ​ദ്ക​ര്‍ ജ​യ​ന്തി ആ​ഘോ​ഷം വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ.​സി​ദ്ദു പി. ​അ​ല്‍​ഗു​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അം​ബേ​ദ്ക​ര്‍ ജ​യ​ന്തി ആ​ഘോ​ഷം വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. സി​ദ്ദു പി. ​അ​ല്‍​ഗു​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ബേ​ദ്ക​ര്‍ രാ​ഷ്ട്ര​ത്തി​ന് ന​ല്‍​കി​യ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചും സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും ചി​ന്തി​ക്കേ​ണ്ട അ​വ​സ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​യി മാ​റി​യ അ​ബേ​ദ്ക​ര്‍ ദേ​ശീ​യ സ്വ​ത്താ​ണെ​ന്നും വൈ​സ് ചാ​ന്‍​സ​ല​ര്‍ പ​റ​ഞ്ഞു.

ക​ര്‍​ണാ​ട​ക ചാ​മ​രാ​ജ്ന​ഗ​ര വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. എം.​ആ​ര്‍. ഗം​ഗാ​ധ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​തം സൃ​ഷ്ടി​ച്ച കാ​ലാ​തീ​ത​നാ​യ നേ​താ​വാ​ണ് അം​ബേ​ദ്ക​റെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ള്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണ​മെ​ന്നും പ്ര​ഫ. എം.​ആ​ര്‍. ഗം​ഗാ​ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ര​ജി​സ്ട്രാ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പ്ര​ഫ. വി.​ബി. സ​മീ​ര്‍ കു​മാ​ര്‍, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ. ​ആ​ര്‍. ജ​യ​പ്ര​കാ​ശ്, ഡീ​ന്‍ അ​ക്കാ​ദ​മി​ക് പ്ര​ഫ. ജോ​സ​ഫ് കോ​യി​പ്പ​ള്ളി, സെ​ന്‍റ​ര്‍ ഫോ​ര്‍ വി​മ​ന്‍​സ് സ്റ്റ​ഡീ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്ര​ഫ. എ​സ്. ആ​ശ, ഡോ. ​ര​വി​കു​മാ​ര്‍ ക​ണ​പ​ര്‍​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Ambedkar Jayanti nattuvishesham local news

Recent News

Corehub Up