x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20 സെ​ന്‍റില്‍ കൃ​ഷി​യു​ടെ വി​സ്മ​യം; മ​ണ്ണി​ല്‍ പൊ​ന്നു​വി​ള​യി​ച്ച് സു​രേ​ന്ദ്ര​ന്‍

വെബ് ഡെസ്ക്
Published: September 7, 2026 12:52 AM IST | Updated: September 7, 2026 12:52 AM IST

കൃ​ഷി​യി​ട​ത്തി​ല്‍ സു​രേ​ന്ദ്ര​നും ഭാ​ര്യ​യും.

അ​ഞ്ച​ല്‍ : വീ​ടി​നാ​യി മാ​റ്റി​വ​ച്ച സ്ഥ​ലം ഒ​ഴി​കെ പു​ര​യി​ട​ത്തി​ലെ ഓ​രോ ഇ​ഞ്ചി​ലും കൃ​ഷി. അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കേ​ഭാ​ഗം പു​ത്ത​ങ്ക​ല്‍ വീ​ട്ടി​ല്‍ സു​രേ​ന്ദ്ര​ന്‍റെ 20 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഈ ​വേ​റി​ട്ട കൃ​ഷി​ക്കാ​ഴ്ച.

വീ​ടി​ന് ചു​റ്റു​മു​ള്ള സ്ഥ​ല​മൊ​ന്നും വെ​റു​തെ​യി​ടാ​തെ വി​വി​ധ​യി​നം കൃ​ഷി​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് സു​രേ​ന്ദ്ര​ന്‍. പ്ലാ​വ്, മാ​വ്, പേ​ര തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍​ക്കൊ​പ്പം ഇ​ഞ്ചി, ചേ​ന, ചേ​മ്പ്, പാ​വ​ല്‍, വി​വി​ധ​യി​നം കു​രു​മു​ള​ക്, പൂ​കൃ​ഷി തു​ട​ങ്ങി നി​ര​വ​ധി കൃ​ഷി​ക​ളാ​ണ് ഇ​വി​ടെ വി​ള​യു​ന്ന​ത്.

ഒ​രു പു​ര​യി​ട​ത്തി​ല്‍ ത​ന്നെ വൈ​വി​ധ്യ​മാ​ര്‍​ന്ന കൃ​ഷി​ക​ള്‍ എ​ന്ന​താ​ണ് സു​രേ​ന്ദ്ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ല​ഭ്യ​മാ​യ സ്ഥ​ല​ത്തെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ്വ​ന്തം അ​ധ്വാ​ന​ത്തി​ലൂ​ടെ മി​ക​ച്ച വി​ള​വ് ഉ​റ​പ്പാ​ക്കു​ക്കു​ന്ന സു​രേ​ന്ദ്ര​നൊ​പ്പം താ​ങ്ങും ത​ണ​ലു​മാ​യി ഭാ​ര്യ രാ​ധ​യു​മു​ണ്ട്. ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് പാ​ല​ക്കാ​ട് നി​ന്നു ഇ​രു​വ​രും അ​ല​യ​മ​ണ്ണി​ല്‍ ഭൂ​മി വാ​ങ്ങി താ​മ​സം ആ​രം​ഭി​ക്കു​ന്ന​ത്. കൃ​ഷി​യോ​ടു​ള്ള താത്പ​ര്യ​ത്തി​നൊ​പ്പം കൃ​ത്യ​മാ​യ പ​രി​പാ​ല​ന​വും സു​രേ​ന്ദ്ര​ന്‍റെ കൃ​ഷി​യി​ട​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു. വീ​ട്ടാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​നൊ​പ്പം, കൃ​ഷി​യി​ലൂ​ടെ വ​രു​മാ​ന​വും ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം. സു​രേ​ന്ദ്ര​ന്‍റെ കൃ​ഷി​രീ​തി​ക​ള്‍ കാ​ണു​ന്ന​തി​നും മ​ന​സി​ലാ​ക്കു​ന്ന​തി​നും എ​ത്തു​വ​രു​ടെ​യും കാ​ര്‍​ഷി​ക വി​ള​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് എ​ത്തു​ന്ന​വ​രു​ടെ​യും എ​ണ്ണം കു​റ​വ​ല്ല.
സു​രേ​ന്ദ്ര​ന്‍റെ കൃ​ഷി​യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും പി​ന്തു​ണ​യു​മാ​യി കൃ​ഷി​വ​കു​പ്പും ഒ​പ്പ​മു​ണ്ട്. ഒ​രു​ത​വ​ണ അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​നു​ള്ള അ​വാ​ര്‍​ഡ് സു​രേ​ന്ദ്ര​ന് ല​ഭി​ച്ചു. സം​സ്ഥാ​ന​ത​ല അ​വാ​ര്‍​ഡി​നും കൃ​ഷി വ​കു​പ്പ് പേ​ര് ശിപാ​ര്‍​ശ ചെ​യ്തി​രു​ന്നു. സ്ഥ​ലം ചെ​റു​താ​ണെ​ങ്കി​ലും കൃ​ഷി ചെ​യ്യാ​നു​ള്ള മ​ന​സു​ണ്ടെ​ങ്കി​ല്‍ മ​ണ്ണി​ല്‍ പൊ​ന്നു​വി​ള​യി​ക്കാ​മെ​ന്ന​തി​ന്‍റെ മാ​തൃ​ക​യാ​ണ് സു​രേ​ന്ദ്ര​ന്‍റെ 20 സെ​ന്‍റ് പു​ര​ യി​ടം.

 

 

Tags : agricultural marvel NattuVishasham DistrictNews

Recent News

Corehub Up