x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അങ്കമാലി മർച്ചന്‍റ്സ് അസോ. ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന് സ്വീ​ക​ര​ണ​വും ഇ​ന്ന്


Published: June 12, 2026 07:02 AM IST | Updated: June 12, 2026 07:02 AM IST

അ​ങ്ക​മാ​ലി: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന് സ്വീ​ക​ര​ണ​വും വി​വി​ധ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭ​ക​ൾ​ക്ക് ആ​ദ​ര​വും ഇ​ന്ന് വൈ​കി​ട്ട് ഏ​ഴി​ന് വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ന​ട​ക്കും.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി എ​ൻ.വി. ​പോ​ള​ച്ച​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഡെ​ന്നി പോ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ബി​ജു പൂ​പ്പ​ത്ത്, ബെ​ന്നി കു​ര്യാ​ക്കോ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), മ​നോ​ജ് അ​ല​ക്സ്, ജോ​ബി നെ​ല്ലി​ശേ​രി (സെ​ക്ര​ട്ട​റി​മാ​ർ), ജോ​ഷി പി.​ജി (ട്ര​ഷ​റ​ർ) . 22 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ്ഥാ​നാ​രോ​ഹ​ണ സ​മ്മേ​ള​നം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് ജോ​ണി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന് വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഐ​ഐ​ടി, ജെ ​ഇ​ഇ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും ഒ​ന്നാം റാ​ങ്കും ഇ​ന്ത്യ​യി​ൽ 134 -ാo റാ​ങ്കും ക​ര​സ്ഥ​മാ​ക്കി​യ അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​മ​ലാ​പു​രം സ്വ​ദേ​ശി റോ​ഷ​ൻ രാ​ജു , നാ​ഷ​ണ​ൽ ആം ​റെ​സി​ലിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ഡോ​ൺ റോ​ബി എ​ന്നി​വ​രെ മ​ന്ത്രി പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കും. അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി , സി​ബി​എ​സ്ഇ , ഐ​സി​എ​സ്ഇ, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ക്കു​ം.


വ്യാ​പാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ്യാ​പാ​ര​സ​മു​ച്ച​യ​ങ്ങ​ളും പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും തു​ട​ക്കം കു​റി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Tags :

Recent News

Corehub Up