ില്ലാ വികസന മാനേജർ എം.എസ്. അരുണിന് ആദ്യവിൽപ്പന നടത്തുന്നു.
മറയൂർ: മലനിരകളിലെ ഗോത്രസമൂഹത്തിന്റെ നേതൃത്വത്തിൽ അഞ്ചുനാട് എന്ന പേരിൽ കുപ്പിവെള്ളം വിപണിയിലെത്തി. ഗോത്രസമൂഹത്തിന്റെ നേതൃത്വത്തിലുള്ള ഗിരിജ്യോതി ഫാർമർ പ്രൊഡ്യൂസർ കമ്പനിയാണ് കുടിവെള്ളം വിപണിയിലെത്തിക്കുന്നത്.
മറയൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോമോൻ തോമസ്, നബാർഡ് ജില്ലാ വികസന മാനേജർ എം.എസ്. അരുണിന് ആദ്യവിൽപ്പന നടത്തി. ചടങ്ങിൽ നബാർഡ് റീജണൽ ഓഫീസർ പീയൂഷ് അധ്യക്ഷത വഹിച്ചു.
ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കൊച്ചുകുന്നേൽ, പ്രോഗ്രാം ഓഫീസർ സിബി തോമസ്, ചെയർമാൻ ശ്രീമുരുകൻ തുടങ്ങിയവർ പങ്കെടുത്തു.പ്രാദേശിക ആദിവാസി വിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വരുമാനം വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
Tags : NattuVishasham DistrictNews