ഫൊറോന വികാരി ഫാ. മാത്യു മുളയോലിൽ ഉദ്ഘാടനം ചെയ്യുന്നു.
നെല്ലിക്കാംപൊയിൽ: നെല്ലിക്കാംപൊയിൽ മേഖല അന്ന യൊവാക്കിം സംഗമവും മേഖല ജനറൽ ബോഡി യോഗവും അറബി സെന്റ് ജോസഫ് പള്ളിയിൽ നടന്നു. ഫൊറോന വികാരി ഫാ. മാത്യു മുളയോലിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജയമോൾ പുതിയകുളങ്ങര അധ്യക്ഷത വഹിച്ചു.
അറബി ഇടവക വികാരി ഫാ. ജൂബിൻ കണിപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു. തലശേരി ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോബി കോവാട്ട് മുഖ്യപ്രഭാഷണം നടത്തി. മേഖലയിലെ മാതൃക ദമ്പതികളെ ആദരിച്ചു. ഫാ. ജോബി കോവാട്ട് ദാമ്പത്യ ജീവിതത്തിലെ മൂല്യങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു.
മേഖല ഡയറക്ടർ ഫാ. ജോസഫ് കൊളുത്താപ്പള്ളി, രൂപതാ പ്രസിഡന്റ് സിസി ആന്റണി, തലശേരി ഫാമിലി അപ്പോസ്തലേറ്റ് ആനിമേറ്റർ സിസ്റ്റർ ലിൻഡ സിഎച്ച്എഫ്, മേഖല ആനിമേറ്റർ സിസ്റ്റർ ലിൻസ മരിയ സിഎംസി, മേഴ്സി കാവനാൽ, മിനി കോവിലകത്ത്, ജിജി ചാലിൽ, എന്നിവർ എന്നിവർ പ്രസംഗിച്ചു.അറബി യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
Tags : Nattuvishesham DistrictNews DeepikaNews Anna Yoachim