പ്രസിഡന്റ് കെ.കെ. ഉണ്ണിക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു.
തലയോലപ്പറമ്പ് : അക്കാദമി ഓഫ് ചെസ് എഡ്യുക്കേഷൻ ആൻഡ് ട്രയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. തലയോലപ്പറമ്പ് ഗവ. യുപി സ്കൂൾ ഹാളിൽ നടന്ന വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.കെ. ഉണ്ണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ രാസലഹരിക്കെതിരേയുള്ള പ്രമേയം വി.കെ. രമേശൻ അവതരിപ്പിച്ചു. ഫിൽസൺ ഫിലിപ്പ്, കെ.ജെ. ജീസസ്, വിദുനവ് പി. നവീൻ, ബിജു പവിത്രൻ എന്നിവരെ ആദരിച്ചു. എം.ടി. തര്യച്ചൻ, വി.കെ. രമേശൻ, കെ.ജെ. ജീസസ്, ബിനു മോഹൻ, സുരേന്ദ്രനാഥ്, കൃഷ്ണൻകുട്ടി, പി. ബാഹുലേയൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഉണ്ണിക്കുട്ടൻ (പ്രസിഡന്റ്), ബിജു പവിത്രൻ (സെക്രട്ടറി), വി.കെ. രമേശൻ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Tags : NattuVishasham DistrictNews