x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ അ​നോ​ര​ക്റ്റ​ല്‍ ക്ലി​നി​ക്ക് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 3, 2026 04:53 AM IST | Updated: September 3, 2026 04:53 AM IST

അ​നോ​ര​ക്റ്റ​ല്‍ ക്ലി​നി​ക്കിന്‍റെ​യും പാ​രാ​സ​ര്‍​ജി​ക്ക​ല്‍ യൂ​ണി​റ്റി​ന്‍റെയും ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു നി​ര്‍​വ​ഹി​ക്കു​ന്നു.

പാ​ല​ക്കാ​ട്: അ​ര്‍​ശ​സ്, ഫി​സ്റ്റു​ല, ഫി​ഷ​ര്‍, പൈ​ലോ​നി​ട​ല്‍ സൈ​ന​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍​ക്ക് ഫ​ല​പ്ര​ദ​മാ​യ ക്ഷാ​ര​സൂ​ത്ര, ക്ഷാ​ര​ക​ര്‍​മ ചി​കി​ത്സ ന​ല്‍​കു​ന്ന​തി​ന് ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ സ​ജ്ജ​മാ​ക്കി​യ അ​നോ​ര​ക്റ്റ​ല്‍ ക്ലി​നി​ക്കി​ന്‍റെയും പാ​രാ​സ​ര്‍​ജി​ക്ക​ല്‍ യൂ​ണി​റ്റി​ന്‍റെയും ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു നി​ര്‍​വ​ഹി​ച്ചു.

ഇ​ത്ത​രം രോ​ഗ​ങ്ങ​ള്‍​ക്ക് വ്യാ​ജ ചി​കി​ത്സ​ക​രെ ഒ​ഴി​വാ​ക്കി ഏ​റ്റ​വും ശാ​സ്ത്രീ​യ​മാ​യി ആ​യു​ര്‍​വേ​ദ വി​ധി​പ്ര​കാ​രം ചു​രു​ങ്ങി​യ ചെ​ല​വി​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ ഒ​ന്പ​തു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ക്ലി​നി​ക് പ്ര​വ​ര്‍​ത്തി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. സ​രി​ത അ​ധ്യ​ക്ഷ​യാ​യി. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ.​കെ. ഷീ​ലാ​ദേ​വി ടീ​ച്ച​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി സി​എം​ഒ ഇ​ന്‍ ചാ​ര്‍​ജ് ഡോ.​കെ.​പി. ജ​യ​കൃ​ഷ്ണ​ന്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​പി. എ​ഡി​സ​ണ്‍, ഡോ.​എം. ഹേ​മ, ഡോ. ​ആ​ര്‍.​ബി. നി​ത, മ​ര്‍​മ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മി​നു റോ​സ​മ്മ ജോ​സ​ഫ്, സീ​നി​യ​ര്‍ ന​ഴ്സ് പി.​എ​സ്. ശ​ങ്ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക്ലി​നി​ക്കി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 0491 2546260 ന​ന്പ​റി​ൽ ല​ഭി​ക്കും.

Tags : Nattuvishesham DistrictNews

Recent News

Corehub Up