x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ടാ​ക്ക​രപ​ള്ളി​യി​ലെ സം​ഘ​ര്‍​ഷം: മ​ഹ​ല്ല് ക​മ്മി​റ്റി​യെ സ​സ്പെ​ന്‍​ഡ് ചെ​യ്ത് വ​ഖ​ഫ് ബോ​ര്‍​ഡ്

വെബ് ഡെസ്ക്
Published: September 3, 2026 05:50 AM IST | Updated: September 3, 2026 05:50 AM IST

വ​ട​ക​ര: ക​ണ്ണൂ​ക്ക​ര മാ​ടാ​ക്ക​ര പ​ള്ളി​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​ഹ​ല്ല് ക​മ്മി​റ്റി​യെ സ​സ്പെ​ന്‍​ഡ് ചെ​യ്ത് വ​ഖ​ഫ് ബോ​ര്‍​ഡ്. ഈ ​മാ​സം എ​ട്ടി​ന് മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളും എ​തി​ര്‍​ക​ക്ഷി​ക​ളും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും അ​തു​വ​രെ പ​ള്ളി പ​രി​പാ​ല​ന​ത്തി​ന് മു​ത​വ​ല്ലി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും വ​ഖ​ഫ് ബോ​ര്‍​ഡ് അ​റി​യി​ച്ചു.

ത​ല​ശേ​രി കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ന്‍ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​നാ​ണ് ചു​മ​ത​ല. പ​ള്ളി​യി​ലെ ഖ​ത്തീ​ബി​നെ മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കു​ത​ര്‍​ക്കം സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് മാ​റി​യ​തോ​ടെ പൊ​ലി​സ് ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു.

ഖ​ത്തീ​ബി​നെ മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ നാ​ളാ​യി ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​താ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പി​ന്നീ​ട് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ലാ​ത്തി​വീ​ശി​യാ​ണ് സം​ഘ​ര്‍​ഷാ​വ​സ്ഥ നി​യ​ന്ത്രി​ച്ച​ത്.

അ​ബ്ദു​റ​ഹ്‌​മാ​ന്‍ ഫൈ​സി പൊ​ന്മ​ള​യാ​ണ് പ​ള്ളി​യി​ലെ ഖ​ത്തീ​ബ്. ഇ​ദ്ദേ​ഹ​ത്തെ മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ണ​ക്കാ​ട് കു​ടും​ബം വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും ക​ഴി​ഞ്ഞ റം​സാ​നി​ലെ ജു​മു​അ​യ്ക്ക് മാ​ത്രം ഇ​ദ്ദേ​ഹ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ട് ഒ​രു താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​രം കാ​ണു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍, അ​തി​നു​ശേ​ഷ​വും അ​ബ്ദു​റ​ഹ്‌​മാ​ന്‍ ഫൈ​സി ത​ന്നെ ഖ​ത്തീ​ബാ​യി തു​ട​ര്‍​ന്ന​താ​ണ് ത​ര്‍​ക്ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ള്ളി​യി​ല്‍ മൗ​ലി​ദ് പാ​രാ​യ​ണം ന​ട​ന്നി​രു​ന്നു. ഇ​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത് നി​ല​വി​ലെ ഖ​ത്തീ​ബ് ആ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന് ഇ​തി​ന് അ​നു​മ​തി​യി​ല്ലെ​ന്നും പ​ള്ളി​യി​ല്‍ നി​ന്ന് മാ​റ​ണ​മെ​ന്നും ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം ത​ന്നെ ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​ക​ണ​മെ​ന്ന് പ​ള്ളി ക​മ്മി​റ്റി​യും അ​വ​രെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും നി​ല​പാ​ടെ​ടു​ത്ത​തോ​ടെ വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യു​മാ​യി​രു​ന്നു.

പ​ള്ളി​യി​ല്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​തെ വി​ഷ​യ​ത്തെ പൊ​ലി​സ് ന​ട​പ​ടി​യി​ലേ​ക്ക് എ​ത്തി​ച്ച​തി​ല്‍ ക​മ്മി​റ്റി​ക്ക് വ​ലി​യ വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന അ​ന്വേ​ഷ​ണ ക​മ്മിഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പ​ള്ളി​യി​ലെ സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്ന് പൊ​ലി​സ് ഇ​ട​പെ​ടു​ക​യും ബൂ​ട്ടി​ട്ട് ക​യ​റി​യെ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍ പൊ​ലി​സ് ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് പ​ള്ളി​യു​ടെ ഭ​ര​ണ​സ​മി​തി രം​ഗ​ത്തെ​ത്തി.
ഭ​ര​ണ​സ​മി​തി ഏ​ക​പ​ക്ഷീ​യ​മാ​യും രാ​ഷ്ട്രീ​യ​ക്കാ​രെ​പ്പോ​ലെ​യു​മാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ച്ചി​ല്ലെ​ന്നും ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham Districtnews Deepikanews Madakkara

Recent News

Corehub Up