x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന പാ​ത​യി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം; കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു


Published: June 30, 2026 07:45 AM IST | Updated: June 30, 2026 07:45 AM IST

മു​ക്കം: അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ കൊ​യി​ലാ​ണ്ടി - എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം.

ക​റു​ത്ത​പ​റ​മ്പി​നും വ​ലി​യ പ​റ​മ്പി​നു​മി​ട​യി​ലാ​ണ് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ർ ലോ​റി​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്കും കാ​ർ ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​ല​പ്പു​റം കീ​ഴു​ശേ​രി സ്വ​ദേ​ശി​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.
കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടും വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Tags : nattu vishesham Another accident state highway

Recent News

Corehub Up