x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി പ​രി​ച​ര​ണ​ത്തി​ന് ത​ണ​ലാ​യി "അ​ന്‍​പ് വീ​ട്'

വെബ് ഡെസ്ക്
Published: August 31, 2026 02:24 AM IST | Updated: August 31, 2026 02:24 AM IST

പ്രതീകാത്മക ചിത്രം

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്ക് താ​ത്കാ​ലി​ക സം​ര​ക്ഷ​ണം ന​ല്‍​കും

മ​ല​പ്പു​റം: ബു​ദ്ധി​പ​ര​വും വ​ള​ര്‍​ച്ചാ​പ​ര​വു​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും താ​ത്കാ​ലി​ക സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന "അ​ന്‍​പ് വീ​ട് ' പ​ദ്ധ​തി ജി​ല്ല​യി​ല്‍ തു​ട​ങ്ങി. സ​ന്ന​ദ്ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നും കു​ടും​ബ​ങ്ങ​ളി​ല്‍നി​ന്നും അ​പേ​ക്ഷ സ്വീ​ക​രി​ച്ച് ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മ​ക്ക​ളു​ള്ള ര​ക്ഷി​താ​ക്ക​ള്‍​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ, ആ​ശു​പ​ത്രി വാ​സം, മ​റ്റ് അ​ത്യാ​വ​ശ്യ യാ​ത്ര​ക​ള്‍ എ​ന്നി​വ വേ​ണ്ടി​വ​രു​മ്പോ​ള്‍ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി ഏ​ല്‍​പ്പി​ക്കാ​ന്‍ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​യാ​ണ് ഈ ​പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള​ത്. ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​ര​മാ​വ​ധി ഏ​ഴു​ദി​വ​സം വ​രെ അ​ന്‍​പു​വീ​ടു​ക​ളി​ല്‍ താ​ത്കാ​ലി​ക പ​രി​പാ​ല​നം ല​ഭി​ക്കും.

പ​രി​ച​ര​ണ​ത്തി​നാ​യി ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്ന് യാ​തൊ​രു​വി​ധ ഫീ​സും ഈ​ടാ​ക്കി​ല്ല. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് നേ​രി​ട്ട് അ​നു​വ​ദി​ക്കും. ദൈ​നം​ദി​ന പ​രി​ച​ര​ണം, വ്യ​ക്തി​ശു​ചി​ത്വം, ഭ​ക്ഷ​ണം ന​ല്‍​ക​ല്‍, മ​രു​ന്നു​ന​ല്‍​ക​ല്‍ തു​ട​ങ്ങി​യ​വ​യും കൃ​ത്യ​മാ​യ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കും. വ്യ​ക്തി​ഗ​ത​മാ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍​ക്കും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്കും ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​ന്‍ അ​വ​സ​ര​മു​ണ്ട്. ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി തൃ​പ്തി​ക​ര​മാ​യ സ്ഥാ​പ​ന​ങ്ങ​ളെ​യും വീ​ടു​ക​ളെ​യും എം​പാ​ന​ല്‍ ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ ഇ​ന്നു വ​രെ​യേ അ​വ​സ​ര​മു​ള്ളൂ.

Tags : Nattuvishesham DistrictNews DeepikaNews Anpu Veedu

Recent News

Corehub Up