ഇരിട്ടി: ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സെന്റ് ജോസഫ് സ്കൂളിലെ സകൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും വിമുക്തി ക്ലബും സംയുക്തമായി ബോധവത്കരണ പരിപാടികൾ നടത്തി. പിടിഎ അംഗം ബിജു വെങ്ങലപ്പള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക സിസ്റ്റർ ടെക്സി മാത്യു എസ്ജെഎ അധ്യക്ഷത വഹിച്ചു.
കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ എൽദോ ജോസ് ലഹരിവിരുദ്ധ ബോധവത്ക്കരണ സന്ദേശം നൽകി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.രാജേഷ് ലഹരി ഉപയോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ക്ലാസെടുത്തു.
വിദ്യാർഥി പ്രതിനിധി അസ മറിയം, അധ്യാപിക ടി.ആർ. ബിന്ദു എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ സന്ദേശമുയർത്തി നൃത്താവിഷ്കാരവും അവതരിപ്പിച്ചു നടത്തി. സിസ്റ്റേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
Tags : campaign Nattuvishesham Districte news