കായംകുളം കദീശാ ഓർത്തഡോക്സ് കത്തീഡ്രലിൽ ഒസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമ്മേളനം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യുന്നു.
കായംകുളം: കദീശാ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന പ്രസ്ഥാനമായ കത്തീഡ്രൽ ഒസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സമ്മേളനം സംഘടിപ്പിച്ചു. മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ.കെ.പി. വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. ഷെജി, ഫാ. എ.ഡി. ഗീവർഗീസ്, ഏബ്രഹാം ഫിലിപ്പ്, ബിനു കോശി, നിബിൻ നല്ലവീട്ടിൽ, ജോയൽ സണ്ണി വർഗീസ്, നഗരസഭാ കൗൺസിലർ പ്രമീള ബാബുരാജ്, മുഹമ്മദ് മുസ്തഫ, എൽവിൻ സജു തോമസ്, അലൻ കെ. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
വയോജനസംഗമം
ചമ്പക്കുളം: നെടുമുടി പഞ്ചായത്ത് അഞ്ചാം വാർഡിൽ വയോജനസംഗമവും ബോധവത്കരണ ക്ലാസും നടത്തി. നെടുമുടി എൻഎസ് ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.എസ്. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ഗിരിജകുമാരി, രജനി ബാബു, സിന്ധു, ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. മോട്ടിവേഷൻ ട്രെയ്നർ കാർത്തിക് ശശി വയോജനങ്ങൾക്കായി ക്ലാസ് നടത്തി.
Tags : Nattuvishesham District News