x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടിശിക: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​കാ​ന്‍റീ​ൻ പൂ​ട്ടി

വെബ് ഡെസ്ക്
Published: September 3, 2026 05:00 AM IST | Updated: September 3, 2026 05:00 AM IST

നെ​ടു​മ​ങ്ങാ​ട്: വാ​ട​ക കു​ടി​ശി​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​ൻ പൂ​ട്ടി. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ 10,09,000 രൂ​പ അ​ട​യ്ക്കാ​നു​ണ്ടെ​ന്ന​റി​യി​ച്ച് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കാ​ന്‍റീ​ൻ ന​ട​ത്തി​പ്പു​കാ​രാ​യ കേ​ര​ള വ​നി​ത കാ​റ്റ​റിം​ഗ് യൂ​ണി​റ്റി​നു ക​ത്തു ന​ൽ​കി​യി​രു​ന്നു.

വെ​ള്ളം, വൈ​ദ്യു​തി എ​ന്നി​വ​യു​ടെ ബി​ല്ലു​ക​ൾ അ​ട​യ്ക്കാ​ത്ത​തി​നാ​ൽ യൂ​ണി​റ്റി​നെ​തി​രേ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. കാ​ന്‍റീ​ൻ ന​ട​ത്തി​പ്പി​നു ന​ൽ​കി​യ ടെ​ൻ​ഡ​ർ ക​ഴി​ഞ്ഞ 31ന് ​അ​വ​സാ​നി​ച്ചെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. അ​തേ​സ​മ​യം ര​ണ്ടു ത​വ​ണ​യാ​യി ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ കാ​ന്‍റീ​ൻ ന​ട​ത്തി​പ്പു​കാ​ർ അ​ട​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ര​യും കു​ടി​ശി​ക വ​രു​ന്ന​തു​വ​രെ കാ​ന്‍റീ​ൻ ന​ട​ത്തി​പ്പു​കാ​രെ സം​ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​രും ചി​ല രാ​ഷ്ട്രീ​യ​ക്കാ​രും ഒ​ത്താ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up