കെഎസ്എസ്പിഎ കള്ളാർ - പനത്തടി മണ്ഡലം വരവേൽപ് സമ്മേളനം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
രാജപുരം: കുടിശികയായുള്ള സാമാശ്വാസം അനുവദിക്കണമെന്നും മെഡിസെപ്പ് അപാകതകൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കള്ളാർ - പനത്തടി മണ്ഡലം വരവേൽപ് സമ്മേളനം ആവശ്യപ്പെട്ടു.
രാജപുരം വ്യാപാരഭവനിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ.എവുജിൻ മുഖ്യപ്രഭാഷണം നടത്തി. കളളാർ മണ്ഡലം പ്രസിഡന്റ് ഒ.സി.ജയിംസ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം എം.യു.തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ.ബാലകൃഷ്ണൻ, സെക്രട്ടറി സി.വി. ശ്രീധരൻ, ടി.പി.പ്രസന്നൻ, പി.ടി.മേരി, ഇ.രാമചന്ദ്രൻ, ഷാജി ഫിലിപ്പ്, ഒ.എ.ഏബ്രഹാം, എം.എ സജി എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News