x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​ർ അ​റി​വി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​വ​രാ​ക​ണം: റ​വ. ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ


Published: June 1, 2026 03:25 PM IST | Updated: June 1, 2026 03:25 PM IST

അ​രു​വി​ത്തു​റ: അ​ധ്യാ​പ​ക​ർ അ​റി​വി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​വ​രാ​ക​ണ​മെ​ന്ന് വെ​രി റ​വ. ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ പ​റ​ഞ്ഞു.

ക്ലാ​സ്‌​റൂ​മു​ക​ൾ​ക്ക് പു​റ​ത്തു നി​ന്നും ക്ലാ​സ് റൂ​മു​ക​ൾ​ക്ക​ക​ത്തേ​യ്ക്ക് അ​റി​വ് എ​ത്തി​ക്കു​വാ​നു​ള്ള ദൗ​ത്യ​മാ​ണ് അ​ധ്യ​പ​ക​ർ​ക്കു​ള്ള​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടി ഉ​പ​ജീ​വ​ന​വും അ​തി​ജീ​വ​ന​വും സാ​ധ്യ​മാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ന​ട​ന്ന അ​ക്കാ​ഡ​മി​ക്ക് റി​ട്രി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ​ർ​സാ​ർ റ​വ.​ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​ക്യൂ​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റി​ട്രി​റ്റി​ൽ പാ​ലാ സെ​ന്‍റ് തോ​മ​സ് ബി​എ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ പ്ര​ഫ.​ഡോ. റ്റി.​സി. ത​ങ്ക​ച്ച​ൻ ക്ലാ​സ് ന​യി​ച്ചു. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​യി വ​ര​വേ​ൽ​ക്കാ​നു​ള്ള ക​ർ​മ്മ​പ​രി​പാ​ടി​ക​ൾ​ക്ക് റി​ട്രി​റ്റി​ൽ രൂ​പം ന​ൽ​കി.

Tags : Aruvithura College Rev. Fr. Mathew Chandrankunnel Local News Nattuvishesham Kottayam

Recent News

Corehub Up